Breaking News

Latest News

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് 7 കെഎസ്‍യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പാലക്കാടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More »

ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്

ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്. കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. …

Read More »

രാജസ്ഥാൻ പോലീസ് റെയ്ഡിനിടെ ഗർഭം അലസി; പരാതിയുമായി കുടുംബം

ഭിവാനി: ഹരിയാനയിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിലെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭമാണ് അലസിയത്. വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ മർദ്ദനമാണ് ഇതിനു കാരണമെന്നാണ് പരാതി. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്‍റെ സംഘത്തിൽപ്പെട്ട ശ്രീകാന്ത് പണ്ഡിറ്റിന്‍റെ കുടുംബമാണ് പരാതി നൽകിയത്. ഗർഭിണിയായ മരുമകൾക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം …

Read More »

അവിശ്വാസികളോട് സ്നേഹമില്ല, സർവനാശത്തിന് പ്രാർഥിക്കും: സുരേഷ് ഗോപി

കൊച്ചി: അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി നിൽക്കുന്നവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വാക്കുകൾ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായി. അതേസമയം സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിശ്വാസികളെ താൻ സ്നേഹിക്കും. എല്ലാ മതവിശ്വാസികളെയും സ്നേഹിക്കും. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് ചെങ്കൂറ്റതോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി വരുന്നവരോട് ക്ഷമിക്കാനാവില്ല. …

Read More »

സിസിഎൽ; തെലുങ്ക് വാരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി കേരള സ്ട്രൈക്കേഴ്സ്

റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് കനത്ത തോൽവി. തെലുങ്ക് വാരിയേഴ്സിനോട് 64 റൺസിനാണ് പരാജയപ്പെട്ടത്. പുതുക്കിയ രൂപത്തിലാണ് സിസിഎൽ മത്സരം. ടീമുകൾക്ക് 10 ഓവർ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ലഭിക്കുക. ഇത്തരത്തിലുള്ള രണ്ട് സ്പെല്ലുകളിൽ അർധസെഞ്ചുറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലാണ് കേരള ടീമിനെ വൻ തോൽവിയിലേക്ക് നയിച്ചത്. തെലുങ്ക് താരങ്ങൾ നന്നായി ബാറ്റ് ചെയ്ത പിച്ചിൽ രാജീവ് പിള്ള …

Read More »

പ്രണയനൈരാശ്യത്തിൻ്റെ പേരിൽ പരിഹാസം; ചുറ്റിക കൊണ്ട് ബന്ധുക്കളുടെ തലയ്ക്കടിച്ച് യുവാവ്

പാലക്കാട്: പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ ഒരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More »

സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്. നിലവിൽ …

Read More »

അപൂർവയിനം തത്തകളെ കൂട്ടിലടച്ച് വളർത്തി; നടൻ റോബോ ഷങ്കർ നിയമക്കുരുക്കിൽ

ചെന്നൈ : നിരവധി തമിഴ് സിനിമകളിൽ ഹാസ്യ വേഷങ്ങളിലൂടെ പ്രശസ്തനായ നടനാണ് റോബോ ഷങ്കർ. പല സിനിമാതാരങ്ങളെയും പോലെ റോബോ ഷങ്കറിനും വളർത്തുമൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നതിൽ താൽപ്പര്യമുണ്ട്. എന്നാൽ താരത്തിന്‍റെ ഈ ഇഷ്ടം അദ്ദേഹത്തെ നിയമക്കുരുക്കിൽപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്. അപൂർവയിനം തത്തകളെ വീടിനുള്ളിലെ കൂട്ടിലിട്ട് വളർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ചെന്നൈയ്ക്കടുത്തുള്ള സാലി ഗ്രാമത്തിലാണ് റോബോ ഷങ്കറിന്‍റെ വീട്. വീട്ടിൽ ഷങ്കറിന്‍റെ പ്രിയപ്പെട്ട ഒരു നായയും അപൂർവ ഇനം തത്തകളായ …

Read More »

ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നത്: ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന. ഈ അവസരത്തിൽ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതെന്ന് നടി പറഞ്ഞു. മലയാള സിനിമയിൽ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുകയാണ് താരം.   സിനിമയ്ക്ക് വേണ്ടി എത്രമാത്രം പ്രവർത്തിച്ചു, എങ്ങനെ പ്രവർത്തിച്ചു എന്നൊന്നും പ്രേക്ഷകർക്ക് അറിയേണ്ട ആവശ്യമില്ല. സിനിമ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് നോക്കുന്നത്. സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ …

Read More »

മുഖ്യമന്ത്രിയുടെ സന്ദർശനം; കാസർകോട് പെരുമ്പറ വിളംബര ജാഥയുമായി യൂത്ത് കോൺഗ്രസ്

കാസർകോട്: നാളെ മുഖ്യമന്ത്രി കാസർകോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകേണ്ടവർ ഇന്ന് തന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്. മദ്യപാനികൾ ഇന്നുതന്നെ കുപ്പികൾ വാങ്ങേണ്ടതാണ്. പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ കഴിയണം എന്നു തുടങ്ങി വിളംബരത്തിന്‍റെ അതേ രീതിയിൽ തന്നെയായിരുന്നു പ്രതിഷേധം. യൂത്ത് …

Read More »