Breaking News

Latest News

സെൽഫി എടുക്കാൻ സഹകരിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണവും ഭീഷണിയും

മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ …

Read More »

വീഴ്ചയുണ്ടായാൽ എല്ലാം തലയിലാവും; സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റ് പുറത്ത്

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള …

Read More »

സിനിമ, സീരിയൽ നടൻ കാലടി ജയൻ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ, നാടക നടൻ കാലടി ജയൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More »

ഷുഹൈബ് വധം; സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. …

Read More »

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് …

Read More »

റെക്കോർഡ് നേട്ടവുമായി ദീപ്തി; ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം

കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്. യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ …

Read More »

ഇടുക്കിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും കൊച്ചുമക്കളും മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും കൊച്ചുമക്കളും പാറക്കുളത്തിൽ വീണ് മുങ്ങിമരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), പേരക്കുട്ടികളായ ആൻ മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം. വസ്ത്രങ്ങൾ കഴുകാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. രണ്ട് കുട്ടികളും മുത്തശ്ശിക്കായി വെള്ളം കോരുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതായി. കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുത്തശ്ശി മറ്റേകുട്ടിയെ സ്ഥലത്ത് …

Read More »

നൃത്തവേദിയിൽ നിന്നുള്ള പണം നിർധനർക്ക്; 10 വയസ്സുകാരിയെ പ്രശംസിച്ച് കളക്ടർ

ആലപ്പുഴ : ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പെൺകുട്ടിക്ക് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അഭിനന്ദനം. 10 വയസ്സുള്ള ചിപ്പി എന്ന വിദ്യാർത്ഥിയാണ് പ്രിയപ്പെട്ട കളക്ടർ മാമന്റെ പ്രശംസാ വാക്കുകൾക്ക് അർഹയായത്. നർത്തകിയായ ചിപ്പി വിവിധ വേദികളിൽ നൃത്തം ചെയ്ത് ലഭിക്കുന്ന പണം കൂട്ടിവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. അതുല്യ പ്രതിഭയായ ചിപ്പിയെ കാണാനും, പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ …

Read More »

2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് …

Read More »

പെട്രോളിനും ഡീസലിനും വില കൂട്ടാനോരുങ്ങി പാകിസ്ഥാൻ; പെട്രോൾ ലിറ്ററിന് 282 രൂപയാകും

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ …

Read More »