Breaking News

Latest News

ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ. ബുധൻ ഗ്രഹത്തിന്‍റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി. ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളിൽ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉൽക്കാശിലകൾ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്‍റെ മുറ്റത്തെ ടൈലുകൾ തകർന്ന് കുഴി ഉണ്ടായി. 200 …

Read More »

യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ

വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താൻ പൊലീസ് നീക്കം

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കവുമായി പൊലീസ്. ഇതിന് മുന്നോടിയായി തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് അധിക്ഷേപിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീലക്ഷ്മിയെ വ്യക്തിഹത്യ ചെയ്യുന്നത്. ടവർ ലൊക്കേഷൻ മനസിലാകുന്നില്ലെന്നും ആകാശിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് പേരാവൂർ ഡി.വൈ.എസ്.പിയുടെ വിശദീകരണം. അതേസമയം ആകാശ് എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കരുതെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം …

Read More »

പ്രായം ആഗ്രഹങ്ങൾക്ക് തടസ്സമല്ല; റോപ് സൈക്ലിങ്‌ ചെയ്ത് 67കാരി, വൈറലായി വീഡിയോ

പ്രായം മറന്ന് ആഗ്രഹങ്ങൾ എല്ലാം സാധിച്ചെടുത്ത് പുഞ്ചിരിക്കുന്ന നിരവധി വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ 67 വയസ്സുള്ള ഒരു സ്ത്രീയാണ് റോപ് സൈക്ലിങ്‌ ചെയ്ത് വൈറലായിരിക്കുന്നത്. ഷൈനു എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ മുന്നിലെത്തിയ മുത്തശ്ശിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. മഞ്ഞ സാരി ഉടുത്ത് നിറ പുഞ്ചിരിയോടെ ഭയമേതുമില്ലാതെ അവർ വലിച്ചു കെട്ടിയ കയറിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടമുള്ള …

Read More »

പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ …

Read More »

നിശബ്ദ പ്രചാരണ സമയത്ത് ട്വീറ്റ്; ചട്ടലംഘനമെന്ന് കമ്മിഷൻ, രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ച ശേഷം രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപിക്കും, കോൺഗ്രസിനും, സിപിഎമ്മിനും കമ്മിഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണ വേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ബാധകമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ തലേന്നും വോട്ടെടുപ്പ് ദിനത്തിലും പാർട്ടികളുടെ ഔദ്യോഗിക …

Read More »

ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു …

Read More »

വികസന കാര്യങ്ങളിൽ സജി ചെറിയാനൊപ്പം എത്താൻ ആർക്കും സാധിക്കില്ല: കൊടിക്കുന്നിൽ സുരേഷ്

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടയിലായിരുന്നു പരാമർശം. എന്നാൽ സജി ചെറിയാനെ മാത്രമല്ല മുൻ എം.എൽ.എമാരെ കുറിച്ചു കൂടിയാണ് താൻ പറഞ്ഞതെന്ന്‌ പിന്നീട് എംപി വ്യക്തമാക്കി. “വികസനകാര്യങ്ങളിൽ ആർക്കും മന്ത്രി സജി ചെറിയാനൊപ്പം എത്താൻ കഴിയില്ല. ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ, ഒരു …

Read More »

ഇന്ത്യൻ സൂപ്പർ ലീഗ്; തുടർച്ചയായ രണ്ടാം തവണ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ

പനജി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സി തകർത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പായത്. ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്. പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായിരുന്ന എഫ്സി ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിൽ …

Read More »

2022-23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തേക്കുള്ള തസ്തികകളുടെ നിർണ്ണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2,313 സ്കൂളുകളിൽ നിന്നും 6,005 ആണ്. 1,106 സർക്കാർ സ്കൂളുകളിൽ നിന്ന് 3,080 തസ്തികകളും 1,207 എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,925 തസ്തികകളും സൃഷ്ടിക്കണം. ഇതിൽ 5,906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും ആണെന്ന് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മലപ്പുറം …

Read More »