Breaking News

Latest News

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28)ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. ഷർട്ട് ധരിക്കാതെ കാക്കി പാന്‍റ്സ് ധരിച്ചെത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് …

Read More »

1,000 ലിറ്ററിന്‍റെ കുറവ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസൽ വെട്ടിപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിൽ 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോൾ 1,000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തി. ഡീസലിന്‍റെ അളവിലെ കുറവ് വിവാദമായതോടെ ബാക്കിയുള്ള ഡീസൽ അടുത്ത ടാങ്കറിൽ എത്തിച്ചു. മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിൽ എത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതിപ്പെട്ടിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടില്ല. ഇന്നലെ രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്നപ്പോഴാണ് ഡീസലിൻ്റെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ …

Read More »

കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷൻ; പങ്കെടുത്ത് മോഹൻലാലും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ

ഡിസ്നി ഇന്ത്യ പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കൊച്ചിയിലെ ആഡംബര ഹോട്ടലിലായിരുന്നു ആഘോഷം. വധുവും വരനും മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി. നടൻ മോഹൻലാലും ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധവന്‍റെ മകൻ ഗൗതം വിവാഹിതനായത്.  സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് റിസപ്ഷനിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, …

Read More »

ജസ്ന തിരോധാനം; പോക്സോ കേസ് പ്രതിയുടെ മൊഴി തള്ളി സിബിഐ

തിരുവനന്തപുരം: ജസ്ന തിരോധാനത്തിൽ തടവുകാരന്‍റെ മൊഴി തള്ളി സി.ബി.ഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ മൊഴിയിൽ ആധികാരികതയില്ലെന്ന് കണ്ടെത്തി. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ സി.ബി.ഐ പുതിയ വഴികൾ തേടുകയാണ്. പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം പിന്നിടുന്നു. പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് …

Read More »

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; ടീമിൽ ജഡേജയും ഉനദ്ഘട്ടും, സഞ്ജു പുറത്ത് തന്നെ

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി മടങ്ങിയെത്തിയ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസണ് ബിസിസിഐ അവസരം നൽകിയില്ല. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയദേവ് ഉനദ്ഘട്ട് ഏകദിന ടീമിൽ തിരിച്ചെത്തി. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഉനദ്ഘട്ട് അവസാനമായി ഏകദിനം കളിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ജസ്പ്രീത് ബുംറയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും നഷ്ടമാകും. കെ …

Read More »

ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം; വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി

കണ്ണൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനുള്ളിൽ തങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകക്കുറ്റം ആരോപിച്ച് സി.പി.എമ്മിനെ വേട്ടയാടരുത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. 20 മിനിറ്റിനു ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Read More »

ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി വരുൺ തോമർ

കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയ്ക്കായി വരുൺ തോമർ വെങ്കല മെഡൽ നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് വരുൺ വെങ്കല മെഡൽ നേടിയത്. 250.6 പോയിന്‍റാണ് വരുൺ നേടിയത്. സ്ലൊവാക്യയുടെ യുറാജ് ടുസിന്‍സ്‌കിയാണ് സ്വർണം നേടിയത്. ഇറ്റലിയുടെ പൗലോ മോന വെള്ളി നേടി. യോഗ്യതാ റൗണ്ടിൽ 583 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് വരുൺ ഫൈനലിലേക്ക് …

Read More »

‘കോച്ചടൈയാൻ’ പശ്ചാത്തല സംഗീതം പുറത്തിറക്കാനൊരുങ്ങി സോണി മ്യൂസിക്

രജനീകാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കോച്ചടൈയാൻ. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് കെ .എസ്. രവികുമാറാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ‘കോച്ചടൈയാൻ്റെ’ പശ്ചാത്തല സംഗീതം പുറത്തിറക്കുന്നതായി അറിയിച്ചിരിക്കുകയാണ് സോണി മ്യൂസിക്. ഫെബ്രുവരി 20നാണ് റിലീസ്. ‘കോച്ചടൈയാൻ’ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഏറെ …

Read More »

തുർക്കി – സിറിയ ഭൂചലനം; രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി തുർക്കി

ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് തുർക്കി. തുർക്കിയിൽ മാത്രം 40,689 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരണപ്പെട്ടു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്‍റെ കൃത്യമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് യുഎൻ അറിയിച്ചു.

Read More »

പ്ലാസ്റ്റിക് കവർ കൊണ്ട് കയർ, പൊട്ടിക്കുന്നവർക്ക് 500 രൂപ; വ്യത്യസ്തരായി ദമ്പതികൾ

തിരുവനന്തപുരം : വീട്ടിലേക്കാവശ്യമുള്ള കയർ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച് വ്യത്യസ്തരാവുകയാണ് ഈ ദമ്പതികൾ. സ്വന്തമായി നിർമിച്ച കയർ പൊട്ടിക്കുന്നവർക്ക് 500 രൂപ ഇവർ പാരിതോഷികവും നൽകും. തിരുവല്ലം പുഞ്ചക്കരി കല്ലടി മേലേകളത്തിൽ വീട്ടിൽ 74 വയസ്സുള്ള ഗോപിനാഥനും ഭാര്യ 69 വയസ്സുള്ള ശാന്തയുമാണ് പഴയ സാരി, പ്ലാസ്റ്റിക് ചാക്ക്, ചന്ദനത്തിരിയുടെ ചെറിയ കവർ എന്നിവ കൊണ്ടെല്ലാം കയർ നിർമ്മിക്കുന്നത്. കയറിന് ഉറപ്പുണ്ടോ എന്ന് വെല്ലുവിളിക്കുന്നവരെ 15 …

Read More »