Breaking News

Latest News

‘അമ്പും വില്ലി’നുമായി 2000 കോടിയുടെ ഇടപാട്; ആരോപണവുമായി സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് ലഭിക്കാൻ 2,000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഒരു ഡീലാണ്. ആദ്യഘടുവായിട്ടാണ് 2000 കോടിയുടെ ഇടപാട് നടന്നതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേതൃത്വവുമായി അടുപ്പമുള്ള ഒരു ബിൽഡറാണ് ഇക്കാര്യം …

Read More »

സിസിഎൽ; ഉണ്ണി മുകുന്ദന്‍ നയിക്കും, കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേർസിനെതിരെ

റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ കേരള സ്ട്രൈക്കേഴ്സിൻ്റെ ആദ്യ മത്സരം ആരംഭിച്ചു. റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സാണ് എതിരാളികൾ. എന്നാൽ ടീമിന്‍റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ല. പകരം ഉണ്ണി മുകുന്ദൻ സ്റ്റാൻഡിങ് ക്യാപ്റ്റനായി ടീമിനെ നയിക്കും. ടീമിന് പിന്തുണ അഭ്യർത്ഥിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി 3 കേരള സ്ട്രൈക്കേഴ്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്ദ്രജിത്ത് …

Read More »

സ്വദേശിവൽക്കരണം; സ്വകാര്യ കമ്പനികൾക്കുള്ള പിഴ കൂട്ടി, കുറഞ്ഞ പിഴ 48,000 ദിർഹം

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ വർധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പിഴ 48,000 ദിർഹമാണ്. ഓരോ 6 മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിൽ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. ജൂലൈ മുതൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. മൊത്തം തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും പിഴ നിശ്ചയിക്കുക. 2026 ഓടെ സ്വദേശിവൽക്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. തൊഴിൽ മന്ത്രാലയ സംവിധാനം വഴി …

Read More »

തുഴയെടുത്ത് റെക്കോർഡ് നേട്ടം; പര്യവേഷകയും സംഘവും ചെന്നെത്തിയത് ഗിന്നസ് റെക്കോർഡിൽ

ഓസ്ട്രേലിയ : ഗവേഷണത്തിന്റെ ഭാഗമായി ഭൂമിയുടെ ഒരറ്റത്ത് നിന്ന് അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്ത പര്യവേഷകയ്ക്കും, സംഘത്തിനും ഒരു പിടി ഗിന്നസ് റെക്കോർഡുകളുടെ നേട്ടം. ഓസ്ട്രേലിയൻ സ്വദേശിയായ 31 കാരി ലിസ ഫർത്തോസയും സഹപ്രവർത്തകരുമാണ് തുഴഞ്ഞ് തുഴഞ്ഞ് പത്തോളം ലോക റെക്കോർഡുകൾ കൈപ്പിടിയിലാക്കിയത്. മിസിസ് ചിപ്പി എന്ന ബോട്ടിൽ ജനുവരി 11 നാണ് ലിസയുൾപ്പെടെ ആറ് പേർ യാത്ര തിരിച്ചത്. 1500 കി.മീ അകലെയുള്ള ഗവേഷണ മേഖലയിലേക്കുള്ള യാത്ര അതിശൈത്യം മൂലം …

Read More »

യുട്യൂബില്‍ തരംഗമായി അക്ഷയ് രാധാകൃഷ്ണൻ്റെ ‘ഫെയ്ഡിംഗ് ഷേഡ്‍സ്’

ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി-ജെൻഡറിംഗ് ഫാഷനെക്കുറിച്ചും സംസാരിക്കുന്ന അരുൺ യോഗനാഥൻ സംവിധാനം ചെയ്ത ‘ഫെയ്ഡിംഗ് ഷേഡ്സ്’ എന്ന വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഫഹ്‍മിത ഷിരിന്‍ ബിയാണ് കവിത എഴുതിയിരിക്കുന്നത്. എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ഒരാളുടെ കഥയാണ് വീഡിയോ പറയുന്നത്. സമൂഹത്തിൽ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ അരുൺ യോഗനാഥൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. …

Read More »

അഞ്ച് മാസം മുമ്പ് ബില്ലുകളിൽ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും കിട്ടിയില്ലെന്ന് ഗവർണർ

ന്യൂഡൽഹി: ബില്ലുകളിൽ സർക്കാരിനോട് വിശദീകരണം തേടിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.സി നിയമനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ല. നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാനുള്ള …

Read More »

വീണ്ടും ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തി; ഇന്ത്യക്ക് ആവേശജയം

ന്യൂഡല്‍ഹി: ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 113 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 7 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശ്ശില്പി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Read More »

നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു; കാർത്തിക് ആര്യന് പിഴ

മുംബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടൻ കാർത്തിക് ആര്യന് മുംബൈ ട്രാഫിക് പോലീസ് പിഴ ചുമത്തി. ക്ഷേത്ര ദർശന വേളയിൽ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനാണ് പിഴ ചുമത്തിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് പറഞ്ഞ് കാർത്തിക്കിന്‍റെ ലംബോർഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പിഴ തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ നടനാണെങ്കിലും പിഴ ഈടാക്കുമെന്ന് ട്രാഫിക് …

Read More »

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക് സ്വന്തം; ബംഗാളിനെ വീഴ്ത്തിയത് 9 വിക്കറ്റിന്

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടാണ് കളിയിലെ താരം. ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 174 റൺസിൽ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബംഗാളിന് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു …

Read More »

പൃഥ്വി ഷായെ ആക്രമിച്ച സംഭവം; സപ്ന ഗില്ലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്ലിന്‍റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് അറസ്റ്റ് ചെയ്തത്. പൃഥി ഷായെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ …

Read More »