Breaking News

Latest News

‘അമ്മ’ പിന്തുണ പിൻവലിച്ചതില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല: രാജീവ് പിള്ള

സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ സ്ഥിരതയാർന്ന കളിക്കാരനാണ് രാജീവ് പിള്ള. സ്ട്രൈക്കേഴ്സിന്‍റെ ആദ്യ നാളുകൾ മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും സ്ട്രൈക്കേഴ്സിനുള്ള പിന്തുണ പിൻവലിച്ചതായി അറിയിച്ചു. മോഹൻലാലും പിൻമാറി. എന്നാൽ അമ്മ പിന്തുണ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള സ്ട്രൈക്കേഴ്സിന്‍റെ പ്രമുഖ കളിക്കാരൻ കൂടിയായ രാജീവ് പിള്ള …

Read More »

സഭയിൽ പറഞ്ഞതെല്ലാം ബോധ്യമുള്ള കാര്യങ്ങൾ: മാത്യു കുഴൽനാടൻ എം.എൽ.എ

കോട്ടയം: സഭയിൽ പറഞ്ഞതെല്ലാം നല്ല ബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്ത സംഭവം പരിശോധിക്കും. പ്രസംഗത്തിന്‍റെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി. കാര്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത്. റിമാൻഡ് റിപ്പോർട്ടിലെ ഭാഗം സഭയുടെ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് അന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ …

Read More »

ബെല്‍സ് പാള്‍സി; നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍

നടനും അവതാരകനുമായ മിഥുൻ രമേശ് ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടി. മുഖം താൽക്കാലികമായി ഒരു വശത്തേക്ക് കോടുന്ന രോഗമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സ തേടിയതായി മിഥുൻ രമേശ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.  അങ്ങനെ വിജയകരമായി ആശുപത്രിയിൽ പോയി. നേരിയ തോതിൽ ബെല്‍സ് പാള്‍സി എന്ന രോഗം ഉണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന രോഗമാണ്. ഇപ്പോൾ ചിരിക്കുമ്പോൾ ജനകരാജിനെപ്പോലെയാണ്. മുഖത്തിന്‍റെ ഒരു വശം ചലിപ്പിക്കാൻ പ്രയാസമാണ്. അതാണ് …

Read More »

നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരം കീ ആൽവസ്

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്ട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കളിക്കാരൻ കൂടിയായ നെയ്മർ തന്നോടും സഹോദരിയോടുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കീ ആൽവസ് പറഞ്ഞു. എന്നാൽ നെയ്മറിന്‍റെ അഭ്യർത്ഥന നിരസിച്ചതായും അവർ വ്യക്തമാക്കി. ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ സ്പാനിഷ് …

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് ആരാണ് ഉത്തരവാദികളെന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് അറിയാം. സംഘപരിവാറിൽ നിന്ന് കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയില്ല. താൽക്കാലിക നേട്ടങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കങ്ങൾ …

Read More »

കോണ്‍ഗ്രസ് അനുദിനം കൂപ്പുകുത്തുന്നു; പരിഹസിച്ച് അമിത് ഷാ

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനുദിനം തകർന്ന് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും ആം ആദ്മി പാർട്ടിയും മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ ദൈവം നിങ്ങൾ പറയുന്നത് കേൾക്കില്ല, കാരണം രാജ്യത്തെ ജനങ്ങൾ മോദിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബിദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടു. ബൈനോക്കുലറിലൂടെ നോക്കിയാൽ പോലും …

Read More »

പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം 5 വാഹനങ്ങളുടെ ജപ്തി; സ്റ്റേ ചെയ്ത് ഹൈക്കോടതി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. പത്തനംതിട്ട സബ് കോടതിയാണ് വാഹനങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. റിംഗ് റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നായിരുന്നു ജപ്തിക്ക് ഉത്തരവിട്ടത്. ജപ്തി നടപടികൾ ആരംഭിച്ചയുടൻ കളക്ടറുടെ വാഹനം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്ന് മാറ്റിയിരുന്നു. 2008ലാണ് റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇതിനായി 3 സെന്‍റ് ഭൂമി നൽകിയ വ്യക്തിക്ക് നഷ്ടപരിഹാരവും പലിശയും …

Read More »

രാഹുലിൻ്റെ കേംബ്രിഡ്ജ് പ്രസംഗം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഠാക്കൂർ. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്‍റെ ഫോൺ പെഗാസസ് അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘത്തിന് കൈമാറാത്തത്? ജാമ്യത്തിലിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്‍റെ ഫോണിൽ എന്തായിരുന്നു ഇത്ര ഗൗരവമുള്ള കാര്യം? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം …

Read More »

കുതിച്ചുയര്‍ന്ന് പാചക വാതക വില; ഭക്ഷണവില വർധിപ്പിച്ച് ഹോട്ടലുകൾ

തിരുവനന്തപുരം: പാചക വാതക വില വർധനവിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും വില ഉടൻ വർധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഇന്നലെ തന്നെ വില വർധനവ് നടപ്പാക്കി. പ്രതിഷേധ സൂചകമായി തങ്ങളെ ജീവിക്കാൻ അനുവദിക്കരുതെന്ന് കടയിൽ പോസ്റ്റർ പതിച്ച ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വെജിറ്റേറിയൻ ഹോട്ടലിൽ …

Read More »

അജി കൃഷ്ണൻ്റെ താത്പര്യം സംശയകരം; സ്വർണക്കടത്ത് കേസിൽ സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഹര്‍ജിക്കാരന്‍ അജികൃഷ്ണനെതിരേ സര്‍ക്കാര്‍ കോടതിയിൽ. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയത് അജികൃഷ്ണനാണെന്നും ഹർജിക്കാരന്‍റെ താൽപര്യം സംശയാസ്പദമാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് രേഖാമൂലം തടസ്സവാദങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് 15ന് സർക്കാരിന് എതിർപ്പ് രേഖാമൂലം സമർപ്പിക്കാൻ കോടതി അവസരം നൽകിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ …

Read More »