Breaking News

Latest News

ബ്രഹ്മപുരം തീപിടുത്തം; തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാനൊരുങ്ങി കലക്ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാൻ സർക്കാർ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടർ രേണുരാജ് പറഞ്ഞു. തീജ്വാലയുടെ ശക്തി കുറഞ്ഞെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി പ്രാഥമിക ചർച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കളക്ടറേറ്റിൽ യോഗം ചേരും. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലാസ്റ്റിക് …

Read More »

മദ്യനയ അഴിമതി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. അറസ്റ്റിനെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. സംഭവങ്ങൾ ഡൽഹിയിലാണെന്ന കാരണത്താൽ നേരിട്ട് …

Read More »

നിർദ്ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 …

Read More »

അമേരിക്കൻ താരം ടോം സൈസ്‌മോര്‍ അന്തരിച്ചു

സേവിംഗ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ടോം സൈസ്മോർ (61) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതമാണ് സൈസ്മോറിന്റേത്. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം സൈസ്മോറിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പക്ഷാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ മാനേജർ ചാൾസ് ലാഗോ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. യഥാർത്ഥ പേര് തോമസ് എഡ്വേർഡ് സൈസ്മോർ ജൂനിയർ എന്നാണ്. …

Read More »

പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി

അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തിൽ, പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അങ്ങനെ ചെയ്യാൻ …

Read More »

പുനീത് രാജ്‍കുമാറിൻ്റെ സ്ഥാനത്ത് യുവ രാജ്‍കുമാര്‍; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ അകാല വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. നിരവധി സിനിമകൾ തുടങ്ങാനിരിക്കെയാണ് പുനീത് രാജ്കുമാറിന്‍റെ മരണം. പുനീത് രാജ്കുമാർ നായകനായി എത്തുന്ന ചിത്രങ്ങളുടെ ഭാവിയെക്കുറിച്ച് ആരാധകർ ആശങ്കാകുലരായിരുന്നു. പുനീത് കുമാറിന് വേണ്ടി പ്ലാൻ ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുവ രാജ്കുമാറിനെ നായകനാക്കിയാണ് പുതിയ ചിത്രത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹൊംബാല ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.  സന്തോഷ് ആനന്ദ് റാം ആണ് ചിത്രം സംവിധാനം …

Read More »

റിയാൽ വിനിമയ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ; കുറഞ്ഞത് 2 രൂപ

മ​സ്ക​ത്ത്: റിയാലിന്‍റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഒമാനിലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ വെള്ളിയാഴ്ച റിയാലിന് 212.40 രൂപ നിരക്കാണ് നൽകിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിംഗ് നിരക്ക്. ഒറ്റ ദിവസം കൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപ വരെ നൽകി. മാസത്തിന്‍റെ തുടക്കത്തിൽ വിനിമയ നിരക്കിലുണ്ടായ ഇടിവ് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്പളം ലഭിച്ച് നാട്ടിലേക്ക് പണം …

Read More »

പ്രായമായവരുടെ ആഹാരത്തിൽ അമിത നിയന്ത്രണം വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരത്തോടൊപ്പം ലഭ്യത അനുസരിച്ച് ചക്ക, കപ്പ തുടങ്ങിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. പല്ലുകൊണ്ട് ചവക്കാൻ സാധിക്കുന്നിടത്തോളം കാലം ഇറച്ചി, മീൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയുമാവാം. ഡോക്ടർമാർ സൂചിപ്പിച്ചാൽ മാത്രമാണ് വയോജനങ്ങളുടെ ആരോഗ്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. അരി പോലുള്ള കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 25% …

Read More »

വലയിൽ കുരുങ്ങിയ കാക്കയെ രക്ഷിച്ചു; വൈറലായി വിദ്യാർത്ഥി

അബദ്ധത്തിൽ വലയിൽ അകപ്പെട്ട കാക്കയെ രക്ഷിച്ച വിദ്യാർത്ഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കാൽ വലയിൽ കുരുങ്ങിയ പക്ഷിയെ ശ്രദ്ധാപൂർവ്വം കുട്ടി മോചിപ്പിക്കുന്നതും അതിനെ സംരക്ഷിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. സംഭവം നടന്ന സ്ഥലം ഏതെന്ന് വ്യക്തമല്ലെങ്കിലും, ഒരു സ്കൂൾ മൈതാനമാകാം ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്നുണ്ട്. വലയിൽ നിന്നും രക്ഷപ്പെട്ട ഉടൻ തന്നെ കുട്ടികൾ അതിനെ കയ്യിൽ എടുത്ത് പുറത്തു തലോടി സ്നേഹിക്കുന്നതും കാണാം. ഷബിത ചന്ദ എന്ന വ്യക്തിയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ …

Read More »

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ അതിക്രമം; പിന്നിൽ ഖലിസ്ഥാൻ അനുകൂലികളെന്ന് റിപ്പോർട്ട്

സിഡ്നി: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ മതിലുകൾ സാമൂഹ്യവിരുദ്ധർ വികൃതമാക്കിയതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ ഭക്തർ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർക്കിരയായത്. സംഭവത്തെക്കുറിച്ച് ക്ഷേത്രത്തിലെ പൂജാരിമാർ തന്നെ അറിയിച്ചതായും വിശദാംശങ്ങൾ പോലീസിന് നൽകിയതായും ക്ഷേത്ര പ്രസിഡന്‍റ് സതീന്ദർ ശുക്ല പറഞ്ഞു.    ബ്രിസ്ബെയ്നിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് …

Read More »