ദോഹ: സമ്പന്ന രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ രൂക്ഷവിമർശനവുമായി യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. ഖത്തറിൽ നടന്ന ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. ഉയർന്ന പലിശ നിരക്കും ഇന്ധന, വൈദ്യുതി നിരക്കുകളും കാരണം അതിജീവിക്കാൻ പാടുപെടുന്ന ദരിദ്ര രാജ്യങ്ങളെ അവർ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു ഗുട്ടെറസിൻ്റെ പരാമർശം. കടക്കെണിയിലായ ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾക്കും കുത്തകകൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ …
Read More »പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യം: കരിങ്കൊടി പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ഇ പി
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി ജയരാജന്റെ മുന്നറിയിപ്പ്. കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെങ്കിൽ അത് നോക്കിനിൽക്കില്ലെന്ന് ഇ.പി തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യം ആണ്. അദ്ദേഹത്തെ തൊട്ടു കളിച്ചാൽ മനസ്സിലാക്കേണ്ടി വരും. പെൺകുട്ടികൾ മുടിയും ക്രോപ് ചെയ്ത് ഷർട്ടും ജീൻസും …
Read More »അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. റെഗുലേറ്റർമാർ ഇക്കാര്യം പരിശോധിക്കും. കോടിക്കണക്കിന് ഡോളറാണ് അദാനി തന്‍റെ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ വിശ്വാസം അർപ്പിച്ചതിന് അദാനി ഗ്രൂപ്പിനോട് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാണെന്ന് അർത്ഥമാക്കുന്നില്ല. പൊതു നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ്. നിക്ഷേപങ്ങളിലൂടെ ഓസ്ട്രേലിയയിൽ …
Read More »‘റെക്കോർഡുകൾ തകർക്കാനുള്ളതാണ്’; പഠാന്‍റെ നേട്ടത്തെ അഭിനന്ദിച്ച് ബാഹുബലി നിർമ്മാതാവ്
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിൽ എത്തിയിരിക്കുകയാണ് പഠാന്‍. ബോളിവുഡിലെ തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറ്റിയ ശേഷം ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ കളക്ഷൻ 510 കോടി രൂപയായി ഉയർന്നപ്പോഴായിരുന്നു ഇത്. എന്നാൽ ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തെ അഭിനന്ദിച്ച് ബാഹുബലിയുടെ …
Read More »വിഭജനകാലത്ത് വേർപിരിഞ്ഞു; 75 വർഷങ്ങൾക്ക് ശേഷം ഒന്നായി സിഖ് സഹോദരങ്ങൾ
ലാഹോർ : 1947 ലെ ഇന്ത്യ പാകിസ്ഥാൻ വിഭജനസമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷത്തിന് ശേഷം കണ്ടുമുട്ടി. പരസ്പരം ആലിംഗനം ചെയ്തും, ഗാനങ്ങൾ ആലപിച്ചും, പൂക്കൾ കൈമാറിയും അവർ സന്തോഷം പ്രകടിപ്പിച്ചത് വൈകാരിക നിമിഷമായിരുന്നു. ഇരുസഹോദരങ്ങളും ഹരിയാനയിൽ നിന്നുള്ളവരാണ്. മരണപ്പെട്ട പിതാവിന്റെ സുഹൃത്ത് കരീം ബക്ഷിയോടൊപ്പം മഹേന്ദ്രഗൗഡ ഗ്രാമത്തിലായിരുന്നു ഇരുവരുടെയും താമസം. മൂത്തമകനായ ഗുർദേവ് സിംഗിനൊപ്പം ബക്ഷ് പാകിസ്ഥാനിലേക്ക് കുടിയേറിയപ്പോൾ ഇളയമകൻ ദായാസിംഗ് ഹരിയാനയിൽ മാതാവിനൊപ്പം നിൽക്കുകയായിരുന്നു. ഇതിനിടയിൽ ലാഹോറിൽ …
Read More »വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം
മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 23 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയെ നയിക്കുക. ഓൾറൗണ്ടർമാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രാകർ എന്നിവരും ടീമിലുണ്ട്. ബെത്ത് മൂണി …
Read More »വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മോദി നേരിട്ടെത്തും
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ …
Read More »ആരോഗ്യ രംഗത്ത് കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല: മുഖ്യമന്ത്രി
കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്‍റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രം പുനഃപരിശോധിക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. മുണ്ടിക്കൽ താഴം ജംഗ്ഷനിലും മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് സമീപവുമാണ് …
Read More »സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’; ടീസർ പുറത്ത്
സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കനി കുസൃതി, വിജയരാഘവൻ, അനാർക്കലി മരക്കാർ, മീര വാസുദേവ്, മഖ്ബൂൽ സൽമാൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓൾ മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അജിത് നായർ , ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഒരു മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ …
Read More »വിദ്യാർഥികൾക്ക് 130 കോടി രൂപയുടെ സൗജന്യ കൈത്തറി യൂണിഫോം: മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ തുണി വേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തേക്കുള്ള 2 കോടി 81 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണെന്നും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY