പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിടും. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടായതോടെ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു. നാളെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. പാമ്പ് …
Read More »മലപ്പുറത്ത് തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്ന് സ്വർണ നിധി
മലപ്പുറം പൊന്മളയിൽ തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് സ്വർണ നിധി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമയിലുള്ള സ്ഥലത്ത് നിന്നാണ് നിധി ലഭിച്ചത്. രണ്ട് ദിവസം മുൻപ് തെങ്ങിൻ തടം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കാണ് സ്വർണനിധി ലഭിച്ചത്. മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നാണയങ്ങളുടെയും റിങ്ങുകളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെടുത്തത്. നല്ല തൂക്കമുള്ളവയാണ് ഓരോന്നും. ലഭിച്ച ഉടനെ തൊഴിലാളികൾ ഗൃഹനാഥനെ ഏൽപ്പിക്കുകയായിരുന്നു. നാണയ രൂപങ്ങളിലാണെങ്കിലും …
Read More »തലസ്ഥാനത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കഴുത്തില്‍ മുറിവേറ്റ പാട്, കൊലപാതകമെന്ന് സംശയം
പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച്ച വിനീത ജോലിസ്ഥലത്ത് എത്തിയത്. അതെസമയം ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നിരുന്നു. എന്നാല്‍, ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ …
Read More »‘എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക, നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല’: വാവ സുരേഷ്
പാമ്പ് കടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലമെച്ചപ്പെട്ടതോടെ ആദ്യ പ്രതികരണവുമായി രംഗത്ത്.”എല്ലാവരോടും സ്‌നേഹം. എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക” ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന വാവ സുരേഷ് പറയുന്നു. അതേസമയം, ചികിത്സയിലുള്ള വാവ സുരേഷ് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും. ഓർമ്മശക്തിയും സംസാര ശേഷിയും അദ്ദേഹം പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. …
Read More »കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു
പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച് പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂളുകളും കോളേജുകളും ആരംഭിക്കും
സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും നാളെ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാര്‍ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്. …
Read More »‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ ലതയുടെ ഏക മലയാളഗാനം
മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതാ മങ്കേഷ്‌ക്കർ മലയാളാത്തിലും പാടിയിട്ടുണ്ട്. 1974 ൽ ഇങ്ങിയ രാമു കാര്യാട്ട് സംവിധനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്‌കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം
Read More »സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനം, യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
പത്തനംതിട്ടയില്‍ (Pathanamthitta) സ്ത്രീധനത്തെ (Dowry Death) ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ (Suicide) സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മുവാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല സ്വദേശി ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള (Domestic Violence) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് …
Read More »മഞ്ജു വാര്യര്‍ക്ക് മേത്തറിൽ ഫ്ലാറ്റില്ല; ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല; ദിലീപ് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ (Conspiracy Case) പ്രോസിക്യഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതിയില്‍ (Kerala High Court) എതിര്‍വാദങ്ങള്‍ ഫയല്‍ ചെയ്ത് നടന്‍ ദിലീപ് (Actor Dileep). നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം ദിലീപിന്റെ പ്രധാന വാദങ്ങള്‍ ഇങ്ങനെ- തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ …
Read More »സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു. അതേസമയം ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പ്രതികൾ. ഇന്നലെയാണ് അന്വേഷണ സംഘത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മറുപടി നൽകിയത്. അന്വേഷണ സംഘം ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ …
Read More »