Breaking News

Latest News

കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളില്‍, വിഗ്രഹങ്ങളെ ആരാധിക്കാന്‍ മടിയില്ല: കോട്ടയം നസീര്‍…

അന്നം തരുന്ന ദൈവത്തെ തൊഴുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാല്‍ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് താരം വ്യക്തമാക്കുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ …

Read More »

അവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​; ത്രിപുരയിലെ മുസ്​ലിം വിരുദ്ധ കലാപത്തില്‍ പ്രതികരണവുമായി രാഹുല്‍

ത്രിപുരയില്‍ മുസ്​ലംകള്‍ക്കെതിരെ അരങ്ങേറിയ വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ‘ത്രിപുരയില്‍ നമ്മുടെ മുസ്​ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുല്‍ ട്വീറ്റ്​ ചെയ്​തു. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ചോദിച്ചു. ത്രിപുരയില്‍ മുസ്​ലിംകള്‍ക്ക്​ നേരെ ഒരാഴ്ചയായി …

Read More »

നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഭവം: പ്രതി പിടിയില്‍…

നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി സ്വദേശി വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമൽ. അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ആദ്യം ബഹളമുണ്ടാക്കി. …

Read More »

മുല്ലപ്പെരിയാര്‍: ഡാം തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജന്‍…

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. തയാറെടുപ്പുകള്‍ പൂര്‍ണമായിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്തുള്ള 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ നാവികസേനയും സജ്ജമാണ്. മത്സ്യത്തൊഴിലാളികളും തയാറെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് 7,738 പേര്‍ക്ക് കോവിഡ്; 56 മരണം; 5460 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7,738 പേര്‍ക്ക്. എറണാകുളം 1298 തിരുവനന്തപുരം 1089 തൃശൂര്‍ 836 കോഴിക്കോട് 759 കൊല്ലം 609 കോട്ടയം 580 പത്തനംതിട്ട 407 കണ്ണൂര്‍ 371 പാലക്കാട് 364 മലപ്പുറം 362 ഇടുക്കി 330 വയനാട് 294 ആലപ്പുഴ 241 കാസര്‍കോട് 198 രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്ബര്‍ക്ക …

Read More »

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം…

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മുമ്ബ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകര്‍ …

Read More »

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്…

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് …

Read More »

കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി; തിരച്ചിൽ…

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ റിക്ഷ ഡ്രൈവറിനൊപ്പം ഒളിച്ചോടി യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവർ പോയത്. വീട്ടിൽ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബർ 13–നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയം …

Read More »

മലപ്പുറത്ത് താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്…

മലപ്പുറത്ത് താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബസില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്ബോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ …

Read More »

നോക്കുകൂലി തടയാന്‍ കര്‍ശന നടപടി; തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കും; രജിസ്‌ട്രേഷന്‍ കാര്‍ഡ് മൂന്നു ലക്ഷത്തോളം പേര്‍ക്ക്; ഇതില്‍ നിരവധിപേര്‍ തൊഴില്‍ മേഖലയില്‍ ഇല്ല…

സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയന്‍ നേതാക്കളെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേര്‍ക്കും. സംസ്ഥാനതലത്തില്‍ തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ലേബര്‍ സെക്രട്ടറിയും കമീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തൊഴിലാളി …

Read More »