Breaking News

Latest News

വോട്ടെണ്ണൽ തീരും മുൻപേ രേവന്ത് റെഡിക്ക് പൂച്ചെണ്ട്. തെലങ്കാന ഡിജിപിയ്ക്ക് സസ്പെൻഷൻ .

വോട്ടെണ്ണൽ നടപടി പൂർത്തിയാകുന്നതിനു മുൻപ് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അഭിനന്ദിയ്ക്കാനെത്തിയ പോലീസ് മേധാവിക്ക് സസ്പെക്ഷൻ ലഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്നാരോപിച്ചു കൊണ്ടാണ് നടപടി. തെലങ്കാനയിൽ ബി.ആർ.എസിനെ തോൽപ്പിച്ചു കോൺഗ്രസ് അധികാരത്തിൽ എത്തുന്നു എന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് തെലുങ്കാന ഡിജിപി അർജനീകുമാർ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ കാണാൻ എത്തിയത്. സംസ്ഥാന പോലീസ് നോഡൽ ഓഫീസർ സജ്ജയ് കുമാർ ജയിൻ, മഹേഷ് ഭഗവത് എന്നിവരും …

Read More »

പ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ പുതിയ സോഫ്റ്റ്‌വെയർ .

പി എച്ച് ഡി ഗവേഷണപ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ ബാംഗ്ലൂർ സർവകലാശാല ഡ്രിൽ ബിറ്റ് സോഫ്റ്റ്‌വെയർ നടപ്പിലാക്കി. മറ്റു പ്രബന്ധങ്ങളിൽ നിന്നുള്ള മോഷണം തടയാൻ 2015 മുതൽ പരീക്ഷിച്ചതിനേക്കാൾ കാര്യക്ഷമമാണ് പുതിയ സോഫ്റ്റ്‌വെയർ എന്ന് അധികൃതർ പറഞ്ഞു.

Read More »

മനുഷ്യരെപ്പോലെ പെരുമാറുന്ന റോബർട്ടിന് സൃഷ്ടിച്ചു.

പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കുപരി സ്വാഭാവികമായി പെരുമാറാനും, വൈകാരികമായി പ്രതികരിക്കാൻ കഴിയുന്ന റോബർട്ട് മാതൃക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ചു. നിർദ്ദേശം നൽകുന്നവരുടെ മാനസിക അവസ്ഥ കൂടി കണക്കിലെടുത്ത് ഇടപഴകാൻ കഴിയുന്ന റോബട്ടുകളെ മന:ശാസ്ത്ര പ്രവണതകളും നിർമ്മിത ബുദ്ധിയും കൂട്ടിയിണക്കി യാഥാർത്ഥ്യമാക്കിയതെന്ന് ഗവേഷകരായ സോഹം ജോഷി, അർപ്പിത് മലവള്ളി, ശ്രീഷറാവു എന്നിവർ പറഞ്ഞു.

Read More »

കോൺഗ്രസിനെ തകർക്കാൻ ആർക്കും കഴിയില്ല: കൊടുക്കുന്നിൽ സുരേഷ് എം.പി.

പൂർവാധികം ശക്തിയോടെ കോൺഗ്രസ് ലോകസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് കൊടുക്കുന്ന സുരേഷ് എംപി. 4 സംസ്ഥാനങ്ങളുടെ ജനവിധിയിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ഉയർന്നില്ല .ജനവിധിയെ ബഹുമാനപൂർവ്വം മാനിക്കുന്നു. ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ ഒഴിച്ചുകൂടാൻ ആവാത്ത ശക്തി തന്നെയാണ് കോൺഗ്രസ്. സീറ്റ് നിലയിൽ ബിജെപി മുന്നിലെത്തിയെങ്കിലും വോട്ട് ശതമാനത്തിൽ കോൺഗ്രസ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെയൊന്നും പിന്നോക്കം പോയിട്ടില്ല. മധ്യപ്രദേശ് ,രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സർക്കാരിൻറെ സകല ഏജൻസികളും ഉപയോഗിച്ചുള്ള ഭീഷണിയും, സമ്മർദ്ദവും …

Read More »

ശബരിമല തിരക്ക് കുറയ്ക്കാൻ തിരുപ്പതി മോഡൽ ക്യു പരീക്ഷിച്ചു.

വൈകിട്ടും രാത്രിയും ഇടവിട്ട് പെയ്യുന്ന മഴയെ വകവയ്ക്കാതെ അയ്യപ്പ ദർശന സായൂജ്യമടഞ്ഞു ഭക്തജന സഹസ്രങ്ങൾ. തിരക്കേറിയതോടെ കഴിഞ്ഞദിവസം മുതൽ നാലുമണിക്കൂർ പരീക്ഷണാടിസ്ഥാനത്തിൽ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുകയും ഉണ്ടായി. ഇതിനായി മരക്കൂട്ടത്തിനും ശരംകുത്തിയ്ക്കുമിടയിലെ മൂന്നു ക്യൂ കോംപ്ലക്സുകൾ പ്രയോജനപ്പെടുത്തുകയാണ് ചെയ്തത്. കോംപ്ലക്സുകളിൽ തീർത്ഥാടകരെ നിയന്ത്രിച്ച ശേഷം സന്നിധാനത്ത് നിന്ന് ലഭിച്ച പോലീസ് നിർദ്ദേശം അനുസരിച്ചാണ് കോംപ്ലക്സുകൾ തുറക്കുന്ന സമയം ക്രമീകരിച്ചത്.ക്യൂ സമ്പ്രദായം ഫലപ്രദമായിരുന്നു എന്നും തിരക്കേറുന്ന ദിവസങ്ങളിൽ ഇത്തരം …

Read More »

കൊല/പാതകം: യുവതിയുടെ മൃത;ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയേക്കും.

കൊല്ലത്ത് കൊല്ലപ്പെട്ട ഇസ്രായേൽ സ്വദേശിയായ യുവതിയുടെ മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോകാനാണ് സാധ്യത .ഇതിനായി ഇസ്രായേൽ എംബസി അധികൃതർ പോലീസുമായി ബന്ധപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നവംബർ 30നാണ് ഇസ്രായേൽ സ്വദേശിയായ സത് വ കൊല്ലത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് കൃഷ്ണചന്ദ്രൻ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ് .അപകടനില തരണം ചെയ്ത കൃഷ്ണൻ ചന്ദ്രനെ ഉടൻതന്നെ പോലീസ് അറസ്റ്റ് …

Read More »

46 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനമായി.

സബ് ഇൻസ്പെക്ടർ, പോലീസ് കോൺസ്റ്റബിൾ, വുമൺ പോലീസ് കോൺസ്റ്റബിൾ, തദ്ദേശസ്ഥാപന സെക്രട്ടറി, സെക്രട്ടറിയേറ്റ് /പി എസ് സി ഓഫീസ് അസിസ്റ്റൻറ് തുടങ്ങി നാല്പത്തി ആറ് തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി എസ് സി യോഗം തീരുമാനിച്ചു.

Read More »

കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ :കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാൻ പോലീസ് ശ്രമിക്കുന്നു .

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പോലീസ് ബോധപൂർവം ശ്രമിക്കുന്നതായി ആരോപണം .കുഞ്ഞിനെ തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതുതന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ അതിൻറെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോട് പങ്കുവെച്ചത്. കാറിൽ തട്ടിക്കൊണ്ടു പോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്ക് ഗുളിക കൊടുത്തുവെന്നും പോലീസ് പറഞ്ഞു .കുട്ടിയെ ശാന്തമാക്കാൻ ആണ് ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏത് ഗുളികയാണ് കുട്ടിക്ക് നൽകിയത് എന്ന് ഉൾപ്പെടെയുള്ള …

Read More »

സിപിഎം നേതാവിന്റെ നേതൃത്വത്തിൽ സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം.

മാറനല്ലൂരിൽ 11 വണ്ടികൾ തകർത്തു .കോൺഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാറിൽ എത്തിയ സായുധസംഘം രാത്രി കാട്ടാക്കട മാറനല്ലൂരിൽ മണിക്കൂറുകൾ അഴിഞ്ഞാടി വ്യാപക ആക്രമം നടത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിൻ്റെ വീടും റോഡ് അരികിലെ 11 വാഹനങ്ങളും അവർ തകർത്തു. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയും ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി അംഗവുമായ പാപ്പാകോട് കിഴക്കുംകര വീട്ടിൽ അഭിത്ത് (30 )ഡിവൈഎഫ്ഐ പ്രവർത്തകരായ മേലാരിയോട് ദിലീപ് …

Read More »

അഞ്ചു കോടിയുടെ കടം തീർക്കാൻ 10 ലക്ഷത്തിന് കുട്ടിയെ തട്ടിയെടുത്തത് എന്തിന്? ഇതിൻറെ പിന്നിലെ നിഗൂഢത വെളിവാക്കേണ്ടത് അത്യാവശ്യമല്ലേ ?

അഞ്ചു കോടിയുടെ കടം തീർക്കാൻ 10 ലക്ഷത്തിന് കുട്ടിയെ തട്ടിയെടുത്തത് എന്തിന്? ഇതിൻറെ പിന്നിലെ നിഗൂഢത വെളിവാക്കേണ്ടത് അത്യാവശ്യമല്ലേ ? കൊട്ടാരക്കര കോടതിയിലെ അഡ്വക്കേറ്റ് ശ്രീ CA ഉദയകുമാർ പ്രതികരിക്കുന്നു.

Read More »