Breaking News

Latest News

ആഴിപൂജയും അഗ്നിപ്രവേശനവും ഭക്തി സാന്ദ്രമായി…

ആലപ്പുഴ, വണ്ടാനം അയ്യപ്പഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ആഴിപൂജയും പ്രസാദ ഊട്ടും നടത്തി.മനസ്സും ശരീരവും ബുദ്ധിയും ഈശ്വരനിൽ സമർപ്പിച്ച് ഏറെ ദിവസത്തെ വ്രതചര്യയോടെ ജീവിതം നയിച്ച സ്വാമിമാർ നടത്തിയ ആഴിപൂജയും ഇതര കർമ്മങ്ങളും ദർശിക്കുവാൻ ധാരാളം ഭക്തർ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടിയിരുന്നു. തകഴി കുഞ്ഞുമോൻ പെരിയസ്വാമിയുടെ മുഖ്യകാർമ്മികത്വ’ത്തിലായിരുന്നു ചടങ്ങുകൾ.ഡോ.ഉദയമ്മ ഭദ്രദീപപ്രോജ്വലനം നടത്തി.നൂറു കണക്കിന് ഭക്തജനങ്ങളും വിശ്വാസികളും പ്രദേശവാസികളും ഭക്തി സാന്ദ്രമായ ചടങ്ങ് ദർശിക്കുവാൻ എത്തിയിരുന്നു.

Read More »

സുപ്രീംകോടതി വിധി ചാൻസിലറുടെ അധികാരം വിപുലമാകും .

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറെ പുറത്താക്കിയ സുപ്രീംകോടതി വിധിയിലെ പരാമർശങ്ങൾ നിലവിലുള്ള വിസി മാർക്ക് പുനർ നിയമനം നൽകാൻ വിപുലമായ അധികാരം ചാൻസിലർമാർക്ക് നൽകുമെന്ന് ആശങ്ക. സംസ്ഥാന സർക്കാരിൻറെ അഭിപ്രായം തേടാതെ തന്നെ ചാൻസിലർക്കു താല്പര്യമുള്ള വിസി മാർക്ക് വീണ്ടും നിയമനം നൽകാൻ ഇത് വഴിയൊരുക്കാം. വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ ഉള്ള അർഹത ചാൻസിലർക്കാണെന്നും പ്രോ ചാൻസിലർ ഉൾപ്പെടെ ആർക്കും നിയമന അധികാരിയുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധിക്കില്ല എന്നുമാണ് സുപ്രീംകോടതി …

Read More »

കേരളത്തിൽ കൂടുതലും ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് : മുഖ്യമന്ത്രി.

കേരളത്തിൽ ആർഎസ്എസിനും സംഘപരിവാറിനും ചെയ്യാൻ കഴിയാത്ത കാര്യം ആർഎസ്എസിന്റെ ദണ്ഡ ഏറ്റെടുത്ത് ഗവർണ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു .കേരളത്തിൻറെ ശാന്തമായ അന്തരീക്ഷം കലുഷികൃതമാക്കാൻ ഗവർണർ ബോധപൂർവ്വമായ നടപടിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസരവാദ നിലപാട് സ്വീകരിക്കുന്നവർ ഒരു സ്ഥാനത്ത് എത്തിയാൽ എന്താകും എന്നാണ് ഗവർണറിൽ നിന്ന് കാണുന്നത്. കേന്ദ്രസർക്കാരിൽ ഇല്ലാത്ത വിമർശനം ഇദ്ദേഹം ഉന്നയിക്കുന്നു. കേരളത്തിൽ കൂടുതലും ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ചാൻസിലർ, വൈസ് …

Read More »

അതിജീവതയെ പിന്തുണച്ച നഴ്സിന്റെ സ്ഥലംമാറ്റം കോടതി തടഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയെ പിന്തുണച്ച സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. ഉത്തരവുമായി വൈകിട്ട് 3. 40ന് പ്രിൻസിപ്പൽ ഓഫീസിലെത്തിയ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനെ തുടർന്ന് ഇവർ പ്രതിഷേധവുമായി പ്രിൻസിപ്പൽ ചേമ്പറിനു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് വൈകിട്ട് ആറോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചു .സ്ഥലംമാറ്റം രണ്ടുമാസത്തേക്ക് …

Read More »

ആൾ പാർപ്പില്ലാത്ത സ്ഥലങ്ങൾ വിദ്യാർത്ഥികളുടെ വിഹാര കേന്ദ്രമാകുന്നു.

എല്ലാ മാതാപിതാക്കളും ഇതറിയണം .തന്റെ മക്കളുടെ പ്രവർത്തികൾ ഏതുതരത്തിൽ ആണെന്ന് അവർ മനസ്സിലാക്കണം. രക്ഷകർത്താക്കൾ മാത്രമല്ല, അധ്യാപക സമൂഹവും, പോലീസ് അധികാരികളും, സമൂഹവും ഇതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വളർന്നുവരുന്ന തലമുറയെ ലക്ഷ്യം വച്ച് നമുക്ക് ചുറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന മദ്യം മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം മൂലം തലമുറകളെ നശിപ്പിക്കുന്ന പ്രവണത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ദുഷ്ട സമൂഹമാണ് ഇന്നത്തെ വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും കുട്ടികൾ ഇതിലേക്ക്‌ വീഴുന്നു …

Read More »

പേരക്കിടാവിനുവേണ്ടി ജീവിതം മാറ്റിവച്ച ഒരു അമ്മൂമ്മ….

തൻറെ പേരക്കിടാവിനു അവന്റെ അമ്മയെ അറിയില്ല. അവൻ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻറെ അമ്മ ആത്മഹത്യ ചെയ്യുകയുണ്ടായി ,കാരണം അമ്മയെ ബാധിച്ച തീരാവ്യാധി ആയിരുന്നു .അമ്മ മരിച്ച് 16 ആം നാൾ അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ചു പോയി. ശേഷംഅവനെ വളർത്തിയത് അവന്റെ അമ്മൂമ്മയാണ്. ബാധ്യതകൾ മാത്രം ബാക്കി നിൽക്കെ തന്റെ പേരക്കിടാവിനെ പൊന്നുപോലെ നോക്കുവാൻ ആവുന്നത് അമ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നവന്14 വയസ്സായിരിക്കുന്നു. ഒന്നുറങ്ങുവാൻ പോലും കഴിയാതെ ആ …

Read More »

ദേശീയ കായിക താരം ഓംകാർ നാഥ് ബൈക്ക് അപകടത്തിൽ മരിച്ചു .

ദേശീയ കായിക താരവും മെഡൽ ജേതാവും തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ ഹവിൽദാറുമായ ഓംകാർ നാഥ്( 25 )ബൈക്ക് അപകടത്തിൽ മരിച്ചു. പുനലൂർ തൊളിക്കോട് മുളന്തടത്തിൽ ഓംകാര നിവാസിൽ രവീന്ദ്രനാഥ് _മിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞദിവസം രാത്രി കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വാളക്കോട്ട് ആയിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്ലാച്ചേരി സ്വദേശി അമലിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു .ഇവർ …

Read More »

ഇസ്രയേൽ സ്വദേശിയായ യുവതി കൊല്ലത്ത് കൊല്ലപ്പെട്ട നിലയിൽ ? ജീവനൊടുക്കാൻ ശ്രമിച്ച മലയാളി ഭർത്താവ് ഗുരുതരാവസ്ഥയിൽ.

ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധ എന്ന് വിളിക്കുന്ന സത് വ (36 )ആണ് കൊല്ലപ്പെട്ടത് .ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ 75) ആണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ഉള്ളത്. കഴിഞ്ഞദിവസം വൈകിട്ട് 3.30ന് കൊല്ലം കൊട്ടിയത്ത് ഡീസെന്റ് ജംഗ്ഷനിലെ കോടാലി മുക്കിന് സമീപത്ത് റേഷൻ കടയ്ക്ക് എതിർവശത്തുള്ള …

Read More »

കോടതിവിധി അംഗീകരിക്കുന്നു : മന്ത്രി ആര്‍ ബിന്ദു

കണ്ണൂർ സർവ്വകലാശാല വി സി ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി ആർ. ബിന്ദു. കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ പ്രഭാത സദസ്സിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അത് എന്തുതന്നെയായാലും പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയാണ് സർക്കാർ ചെയ്തത്. നിയമനം നടത്തുക എന്ന ഉത്തരവാദിത്വം …

Read More »

നവ കേരള സദസ്സ് രാഷ്ട്രീയ പരിപാടി തന്നെ : കാന്തപുരം

നവകേരള സദസ്സ് രാഷ്ട്രീയ പരിപാടി മാത്രമാണെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസലിയാർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ നടത്തുന്ന എല്ലാ യാത്രകളും രാഷ്ട്രീയം തന്നെയാണ് .മന്ത്രിസഭ ഒന്നിച്ച് യാത്ര ചെയ്യുന്നതും രാഷ്ട്രീയ തീരുമാനം തന്നെയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതുപോലുള്ള പരിപാടികൾ നടത്തിയിരുന്നു. മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് അറിയില്ലെന്നും പറഞ്ഞ കാന്തപുരം, തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും നല്ലത് നോക്കി തെരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി .നാട്ടിൽ രാഷ്ട്രീയ ഐക്യം സാധ്യമല്ലെങ്കിലും …

Read More »