Breaking News

Latest News

വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം

നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 …

Read More »

മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാ​ഗ്രതാ നിർദ്ദേശവുമായി ആ​രോ​ഗ‍്യ​വ​കുപ്പ്

നി​ല​മ്പൂ​ർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേ​റ്റ് അ​ഷ്വ​റ​ൻ​സ് ക്വാ​ളി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ല​ക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെ​പ‍്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​പി.​എം. ഫ​സ​ൽ, മ​ല​പ്പു​റം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ …

Read More »

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ഡേറ്റ് ചെയ്യാന്‍ പാടില്ല: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

ബ്രിട്ടന്‍: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി. അടുത്ത മാസം മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും സർവകലാശാല അറിയിച്ചു. തൊഴിൽ ഇതര അടുപ്പം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് നയം രൂപീകരിച്ചതെന്ന് സർവകലാശാല അറിയിച്ചു. …

Read More »

പാരാഗ്ലൈഡിംഗ് അപകടം; പരിശീലകൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, തുടർ അന്വേഷണത്തിനൊരുങ്ങി പോലീസ്

വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപനാശത്തിൽ പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി പവിത്രയിൽ നിന്ന് …

Read More »

കൂട് നിർമ്മാണം നാളെ തുടങ്ങും; അരിക്കൊമ്പനെ തളക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ കോടനാടിലേക്ക് കൊണ്ടുപോയി തുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞയാഴ്ച മൂന്നാറിലെത്തിയിരുന്നു. കൂട് നിർമ്മിക്കാൻ ആവശ്യമായ തടി അടയാളപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ആദ്യ ലോഡ് കോടനാട് എത്തിച്ചത്. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് നിർമ്മിക്കാൻ …

Read More »

ബ്രഹ്മപുരം തീപിടുത്തം; തീയണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ പുക പൂർണമായും അണയ്ക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് പ്രക്രിയ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

Read More »

ഉത്തരങ്ങളിൽ വ്യക്തതയില്ല; സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ഇന്നലെ 10.5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി …

Read More »

കരൾ ജീന നൽകി! ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഭാര്യ

തൊടുപുഴ : കരൾ രോഗിയായ ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കരൾ പങ്കുവെച്ച് പഞ്ചായത്ത്‌ അംഗമായ ഭാര്യ. മണക്കാട് പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷയായ ജീന അനിൽ ആണ് ചികിത്സയിൽ കഴിയുന്ന മണക്കാട് ആനിക്കാട് വീട്ടിൽ അനിലിന് കരൾ പങ്കുവെച്ച് നൽകിയത്. കരൾ മാറ്റിവെക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന്, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയ അനിലിനോട് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് കരൾ നൽകാൻ ജീന തയ്യാറായത്. ഒരു മാസം മുൻപ് നടന്ന …

Read More »

കൊല്ലത്ത് പോക്സോ കേസ് അതിജീവിത തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് പോക്സോ കേസ് അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More »

ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു: വി.ഡി. സതീശൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെപ്പോലെ പോലീസിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിച്ചോടില്ല. ഒരു പോലീസുകാരന്‍റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യും. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഏഷ്യാനെറ്റ് റിപ്പോർട്ടറെക്കുറിച്ച് ആരും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ …

Read More »