Breaking News

Latest News

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: ദത്തെടുക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചുവെന്ന് ശിശുക്ഷേമ സമിതി

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി നിർത്തിവച്ചു. കുട്ടി സമിതിയുടെ സംരക്ഷണയിൽ തുടരുമെന്നും ചെയർമാൻ അറിയിച്ചു. നിലവിൽ കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചെയർമാൻ കെ കെ ഷാജു പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ ലേബർ റൂമിലേക്ക് വിളിച്ചിട്ടാണ് ഫോം വാങ്ങിയതെന്ന് അറ്റൻഡന്‍റ് ശിവൻ പറഞ്ഞു. തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും ശിവൻ …

Read More »

സിസിഎൽ; ചെന്നൈ റൈനോസിന് മിന്നും തുടക്കം, മുംബൈയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി

ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മികച്ച തുടക്കം. സിസിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബായ മുംബൈ ഹീറോസിനെ 10 വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. ഏഴ് ഓവർ ബാക്കി നിൽക്കെയാണ് ആര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റൈനോസിന്റെ വിജയം.  പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിങ്സുകൾ ആണ് ഉള്ളത്, അതിനാൽ …

Read More »

നികുതി കുറയ്ക്കില്ല, കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവർ: എംവി ഗോവിന്ദൻ

കണ്ണൂർ: കേരളത്തിൽ വർദ്ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം നികുതി കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധനവില രണ്ട് രൂപ വർദ്ധിക്കുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴ ഇടപാടുമായും സ്വപ്നയുടെ ജോലിയുമായും ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് തെളിവുകൾ വ്യാജമാണ്.  സ്വപ്നയ്ക്ക് ജോലി …

Read More »

ഏപ്രിലിൽ വൈദ്യുതി നിരക്കിൽ വർദ്ധനവുണ്ടാകാൻ സാധ്യത

തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള അപേക്ഷ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുൻപാകെ സമർപ്പിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചത്. 2023-24 വർഷത്തിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കമ്മീഷന്‍റെ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഈ സാമ്പത്തിക വർഷം വൈദ്യുതി ബോർഡിന് 2,939 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്ന് ഇതിനകം സമ്മതിച്ചതിനാൽ നിരക്ക് വർദ്ധനവിന് കമ്മിഷൻ തടസ്സമാകാൻ …

Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പരാതിക്കാരൻ ഇന്ന് ഇഡിക്ക് മൊഴി നൽകും

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉയർത്തിക്കാട്ടി ആദ്യമായി പരാതി നൽകിയ എം.വി. സുരേഷ് തിങ്കളാഴ്ച ഇ.ഡിക്ക് മൊഴി നൽകും. രാവിലെ 10.30ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ ബ്രാഞ്ച് മാനേജരുടെ ചുമതലയുണ്ടായിരുന്ന സുരേഷ് തട്ടിപ്പ് ആരോപിച്ച് 2019 ജനുവരി 16ന് സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. കരുവന്നൂർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ നിരവധി പരാതികൾ …

Read More »

ആഗ്രഹപ്പെട്ടിയിലൂടെ അസ്നക്ക്‌ പുതിയ ആട്ടിൻകുട്ടി; സ്കൂളിനെ പ്രശംസിച്ച് വിദ്യാഭ്യാസമന്ത്രി

ഇടിഞ്ഞാർ : കുഞ്ഞാറ്റ എന്ന ആട്ടിൻകുട്ടി അസ്നയുടെ ജീവനായിരുന്നു. പക്ഷേ ഉപ്പയുടെ ചികിത്സക്കായി അരുമയെ വിൽക്കേണ്ടി വന്നു അവൾക്ക്‌. എന്നാൽ ആഗ്രഹപ്പെട്ടിയിലൂടെ അസ്നക്ക്‌ പുതിയ ആട്ടിൻകുട്ടിയെ ലഭിച്ചു. അതിന് വഴിയൊരുക്കിയ സ്കൂളിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇടിഞ്ഞാർ ട്രൈബൽ ഹൈസ്ക്കൂളിലാണ് ഓരോ കുട്ടിക്കും അവരുടെ ആഗ്രഹങ്ങൾ അറിയിക്കുന്നതിനായി ആഗ്രഹപ്പെട്ടി സ്ഥാപിച്ചിരുന്നത്. കുഞ്ഞാറ്റയെ വിൽക്കേണ്ടി വന്നുവെന്നും, ഉപ്പയുടെ കയ്യിൽ ഉടനെ ഒരു ആടിനെ വാങ്ങാൻ പണം ഇല്ലെന്നും അഞ്ചാം ക്ലാസുകാരിയുടെ …

Read More »

സംസ്ഥാനത്തെ രണ്ടുലക്ഷത്തിലേറെ സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലധികം സ്കൂൾ കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടെത്തി. 1.5 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും, 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമടക്കം പ്രശ്നങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൈറ്റ് നടത്തിയ വിശകലനത്തിലാണ് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ നിന്ന് എണ്ണായിരത്തിലധികം കുട്ടികളുടെ ആധാർ രേഖകളിൽ ഇരട്ടിപ്പുണ്ടെന്നും വ്യക്തമാകുന്നു. തസ്തിക നിയമനത്തിന് മുമ്പ് ആധാറിലെ വിശദാംശങ്ങളും പൊരുത്തക്കേടുകളും …

Read More »

വീട്ടമ്മയാണെന്ന കാരണത്താല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വീട്ടമ്മയാണ് അപകടത്തിൽ പെട്ടത് എന്ന കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അശ്രദ്ധമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശി കാളുക്കുട്ടി (61) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം …

Read More »

ലൈഫ് മിഷൻ കോഴ കേസ്; സി.എം രവീന്ദ്രനെ ഇഡി വീണ്ടും വിളിപ്പിച്ചേക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇദ്ദേഹത്തിന്റെ മൊഴി മുമ്പ് രണ്ട് തവണ രേഖപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം …

Read More »

തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്ന തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. എൻടിആറിന്‍റെ ചെറുമകനാണ് ഇദ്ദേഹം. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ അനന്തരവൻ കൂടിയാണ് താരകരത്ന. ടിഡിപി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 40 കാരനായ നന്ദമുരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം …

Read More »