കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. …
Read More »നടി കെപിഎസി ലളിതയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍…
കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടി ഏതാനും ആഴ്‌ചകളായി അസുഖബാധിതയായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ചു നാളുകളായി നടി അസുഖ ബാധിതയായിരുന്നെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അന്തരിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതന്‍റെ ഭാര്യയാണ് …
Read More »അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍; ലൂസിഫറെ മറികടന്ന് കുറുപ്പിന്റെ തേരോട്ടം; ഇനി തിയേറ്ററിന് കരുത്താകാന്‍ കാവല്‍…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹവും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെ സുരേഷ് ഗോപിയുടെ കാവലും എത്തും. എല്ലാം കൂടിയാകുമ്ബോള്‍ ക്രിസ്മസില്‍ മലയാള സിനിമ പുത്തന്‍ ഉണര്‍വ്വിലാകും. മലയാള സിനിമ ഒടിടിയിലേക്ക് കൂടുമാറുമെന്ന ആശങ്കയും ഇതോടെ മാറുകയാണ്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ …
Read More »നികുതി അടച്ചില്ല; സിനിമാ ചിത്രീകരണത്തിനിടെ രണ്ട് മലയാള യുവതാരങ്ങളുടെ കാരവന്‍ കസ്റ്റഡിയില്‍…
നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്ബനം റോഡരികിലെ സിനിമാ …
Read More »തകര്‍ത്തുവാരാന്‍ തെലുങ്കിലെ ‘അയ്യപ്പനും കോശിയും’; ‘ഭീംല നായക്’ റിലീസ് തീയതി പ്രഖ്യാപിച്ചു…
അതുകൊണ്ടു തന്നെ മലയാളികളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുമ്ബോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കില്‍ അയ്യപ്പന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റില്‍. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം …
Read More »പണമില്ല; സോപ്പുപെട്ടി വാങ്ങാനില്ല..’; അവാർഡ് നിരസിച്ച് ഹരീഷ് പേരടി…
അവാർഡ് കിട്ടുമ്പോൾ മാത്രമല്ല അവാർഡ് നിരസിക്കുമ്പോഴും ജനങ്ങൾ അറിയണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തെലുങ്ക് മാധ്യമം നൽകിയ അവാർഡാണ് അദ്ദേഹം നിരസിച്ചത്. ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5, 6 മണിക്കൂറുകൾ ഒരേ കസേരയിൽ ഇരിക്കാൻ പറ്റില്ല എന്നതാണ് അവാർഡ് നിരസിക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും …
Read More »‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം’; പ്രശംസിച്ച് നടൻ സൂര്യ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ …
Read More »രാജാക്കണ്ണിന്‍റെ പാര്‍വതിയ്ക്ക് സൂര്യയുടെ സഹായം, പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു…
ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി നടന്‍ സൂര്യ. പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് …
Read More »ദുല്‍ഖര്‍ ഇനി ബോക്സ് ഓഫീസില്‍ ഒന്നാമന്‍, ആദ്യദിനം 6 കോടി 30ലക്ഷം ഗ്രോസ്; സൂപ്പര്‍താരപദവിയെന്ന് തിയറ്ററുടമകള്‍…
കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് ഫിയോക് പ്രസിഡന്റും …
Read More »താനും ദുല്‍ഖറും ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കുമെന്ന് ഒമര്‍ ലുലു…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുല്‍ഖറിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകന്‍. ‘നിങ്ങള്‍ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുല്‍ഖര്‍ സല്‍മാനെ വച്ച് നിങ്ങള്‍ക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് …
Read More »