Breaking News

National

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടും…

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച്‌ ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.

Read More »

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശനം…

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശനം. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്. നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. ഒ രാജഗോപലിന്‍റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും പാര്‍ട്ടിക്ക് ദേഷം ചെയ്തു. നേതൃത്വത്തിന്‍റെ …

Read More »

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം…

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ്; 330 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 330 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,40,225 ആയും ഉയര്‍ന്നു. അതേസമയം, 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. …

Read More »

അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ച്‌ കേന്ദ്രം; കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗ മരുന്നുകളുടെ വിലകുറയും…

അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയുടേത് ഉള്‍പ്പെടെ പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, ഈ മരുന്നുകള്‍ക്ക് വില കുറയും. ഫലപ്രദമല്ലാത്ത ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ 16 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാന്‍സര്‍ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന …

Read More »

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം; 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 22,938 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് …

Read More »

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ …

Read More »

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യ; അഫ്​ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കും…

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ എന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു. എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്​ഗാനിസ്ഥാനിലെ എംബസി …

Read More »

അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം…

പാരലിമ്ബിക്​സില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. നേരത്തെ പാരലിമ്ബിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്​ (എസ്​.എച്ച്‌​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്​സിലെ ഇന്ത്യയുടെ …

Read More »

കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ…

കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്കാണ് ഇളവനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഡോസ് …

Read More »