ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബയ്ക്ക് സമീപം അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മരിച്ച മലയാളികള്‍ അഞ്ചായി. കൊല്ലം, ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയിലില്‍ ആന്റണി എഡ്വിന്‍ (27), തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം പുതുരുത്തി മുനപ്പി വീട്ടില്‍ അര്‍ജ്ജുനന്‍ (38), വയനാട് സുല്‍ത്താന്‍ ബത്തേരി മുപ്പൈനാട് വടുവഞ്ചാല്‍ കല്ലികെണി വളവില്‍ സുമേഷ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജാേസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന്‍ ഇസ്മയില്‍ എന്നിവരുടെ …
Read More »വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം; മരണസംഖ്യ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് 12 ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ …
Read More »സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും…
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയില് തുടരുമെന്നും …
Read More »രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്ക ഉയര്‍ത്തി മരണനിരക്ക്…
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലെയും മരണനിരക്ക് ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 4, 209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണനിരക്ക് കുത്തനെ ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 738ഉം, കര്‍ണാടകയില്‍ 548 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 2,60,31,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,27,12,735 പേര്‍ രോഗമുക്തരായി. …
Read More »പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; 1500 ല്‍ അധികം പേര്‍ക്ക് രോഗം; മഹാരാഷ്ട്രയില്‍ 90 മരണം…
രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചൂ. മഹാരാഷ്ട്രയില്‍ ഇതുവരെ 90 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. 1500 ല്‍ അധികം പേര്‍ക്ക് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 850 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍,ഗുജറാത്ത്്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസീിനെ പകര്‍ച്ചവ്യാധിയായി …
Read More »പുതിയ ന്യൂനമര്‍ദം നാളെ ; കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം….
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെ രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും കേരളത്തില്‍ ശക്തമായ …
Read More »ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം; നാല് കേസുകള്‍ റിപ്പോർ ചെയ്തു…
രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍ ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് …
Read More »കോവിഡ് വ്യാപനം; ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് ഹസി…
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ …
Read More »കണ്ണില്ലാത്ത ക്രൂരത, ഐസിയുവില്‍ വച്ച് കോവിഡ് രോഗിയായ അമ്മയെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; മരണത്തിന് പിന്നാലെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് …
Read More »കാലം സാക്ഷി, ചരിത്രം സാക്ഷി: പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രി
കാലം സാക്ഷി, ചരിത്രം സാക്ഷി. പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി. തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധി കാരമേല്ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു. നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള …
Read More »