Breaking News

National

ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി…

മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് …

Read More »

ALERT ; കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് കേരള പോലീസ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണ്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ …

Read More »

സെക്‌സിന് സമ്മതിച്ചില്ല, 28കാരിയെ വെടിവച്ചു കൊന്ന് ഭര്‍ത്താവ്; പിഞ്ചുമക്കളോട് പ്രതി ചെയതത് കൊടും ക്രൂരത…

ഉത്തര്‍പ്രദേശില്‍ 35കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്‌സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. 35കാരനായ പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസഫര്‍നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെക്‌സിന് വിസമ്മതിച്ച ഭാര്യ ഡോളിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസും 18 മാസവും പ്രായമുള്ള മക്കളെ കനാലില്‍ യുവാവ് വലിച്ചെറിഞ്ഞതായി പൊലീസ് …

Read More »

സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും? വാര്‍ത്തയിലെ വാസ്​തവം എന്ത്….

ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക്​ ഫംഗസ്​. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്​. സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …

Read More »

മാസ്ക് ധരിക്കാത്തതിന് യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ചു; പൊലീസിനെതിരെ ​ഗുരുതര ആരോപണം….

മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റിയെന്ന പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ രഞ്ജിത്ത് എന്ന 28കാരനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ല എന്നാരോപിച്ച്‌ രണ്ട് ദിവസം മുമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അതിനു ശേഷം കയ്യിലും കാലിലും ആണി തറച്ചു കയറ്റി എന്നുമാണ് ആരോപിക്കുന്നത്. ബറേലി ജോഗി നവാദ പ്രദേശത്തു നിന്നുള്ളയാളാണ് രഞ്ജിത്ത്. പൊലീസിനെതിരെ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ …

Read More »

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാന്‍ തയ്യാര്‍ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്…

ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.  ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും …

Read More »

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം…

കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു. ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും. ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍ ചീഫ് കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി തലവന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്),  സിറ്റിങ്ങ് എം പി …

Read More »

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് രോഗികള്‍, ഗൗരവത്തോടെ നിരീക്ഷിച്ച്‌ കേന്ദ്രം…

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് ഗൗരവത്തോടെ നിരീക്ഷിച്ച്‌ കേന്ദ്രം. ഇതുവരെ 11,717 പേര്‍ക്ക് ഈ രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുത്തല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപകമായി കണ്ടതോടെ ഇതിനെ എപ്പിഡെമിക്ക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രയില്‍768 പേര്‍ക്കും ബ്ലാക്ക് …

Read More »

കോവിഡ് വായുവിലൂടെ പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍നിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം …

Read More »

യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച്‌ ഐഎംഎ

ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച്‌ ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു. അലോപതിയെയും, അലോപതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. …

Read More »