Breaking News

National

കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് ഫലമില്ല, വാരാന്ത്യ ലോക്ക് ഡൗണിനൊപ്പം മറ്റൊരു മാര്‍ഗം കൂടി സര്‍ക്കാര്‍ സ്വീകരിച്ചേക്കും…

ലോക്ക് ഡൗണ്‍ ഇളവിനെക്കുറിച്ച്‌ ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡല്‍ഹിക്ക് പോകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു. മേയ് നാലു മുതല്‍ തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. തൊഴില്‍, നിര്‍മ്മാണ, വാണിജ്യ, വ്യാപാര മേഖലകള്‍ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്ബത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം …

Read More »

മിന്നലേറ്റ് 68 പേര്‍ മരിച്ചു; സെല്‍ഫിക്കിടെ മരിച്ചത് കൗമാരക്കാര്‍… നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മൂന്നിടങ്ങളിലുണ്ടായ ഇടിമിന്നലില്‍ 68 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്. രാജസ്ഥാനില്‍ വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്. ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മധ്യപ്രദേശില്‍ ഏഴ് പേരും. രാജസ്ഥാനില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ; 109 മരണം; ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി…

കേരളത്തില്‍ ഇന്ന് 14,087 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ​കഴിഞ്ഞ …

Read More »

പഴനിയില്‍ ഭര്‍ത്താവിനോടൊത്ത് തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു

പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ക്രൂര പീഡനം നേരിട്ടത്. അതിക്രമം തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 19ന് ആണ് സംഭവം നടന്നത്. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്ബോഴും എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. …

Read More »

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച്‌ ഒന്‍പതു മണി വരെ തുറക്കാം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പുറത്തു ക്യൂ രൂപപ്പെടുകയാണെങ്കില്‍ സാമൂഹ്യ അകലം പാലിക്കണം. എസി …

Read More »

ശബ്‌ദമലിനീകരണം; അര്‍ദ്ധരാത്രി പടക്കം പൊട്ടിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ…

നിലവിലെ ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കടുപ്പിച്ചു. ഇനി മുതല്‍ നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ട വിധത്തില്‍ നിയമം പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച്‌ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും ആള്‍താമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാല്‍ 1000 രൂപയും നിശബ്ദ സോണുകളില്‍ പടക്കം പൊട്ടിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കും.  ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, ജാഥകള്‍, വിവാഹ സത്കാരങ്ങള്‍ …

Read More »

മൊഡേണ വാക്​സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും…

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന്​ നിര്‍മാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന്​ ഒരു പ്രമുഖ മാധ്യമം​ റിപ്പോര്‍ട്ട്​ ചെയ്​തു. കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​.  ഇറക്കുമതി ചെയ്യുന്ന വാക്​സിന്‍ കേന്ദ്ര സര്‍ക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാന്‍ …

Read More »

മദ്യാശാലകള്‍ വീണ്ടും തുറന്നു; പടക്കം പൊട്ടിച്ച്‌ ആഘോഷിച്ച്‌ ജനങ്ങള്‍ : വീഡിയോ വൈറല്‍…

രണ്ട്​ മാസത്തെ കാത്തിരിപ്പിന്​ ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത്​​ പടക്കം പൊട്ടിച്ച്‌​ ആഘോഷിച്ച്‌ ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ്​ സന്തോഷം പങ്കിട്ടത്​. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്​ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം …

Read More »

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി ; ഇന്ന് തിരുവനന്തപുരത്ത്; നാളെ കൊല്ലത്ത്…

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ വിലയിരുത്തും. ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ കൊല്ലത്തും മറ്റന്നാള്‍ പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത്. …

Read More »

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം. സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് …

Read More »