Breaking News

National

ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക്‌ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് …

Read More »

സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന; ഭീഷണി നേരിടുന്ന നഗരങ്ങൾക്കൊപ്പം മുംബൈയും

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണിയിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ പോലും, 1995-2014 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റർ ഉയരും. ഇത് ചെറിയ ദ്വീപ് രാജ്യങ്ങൾക്ക് മാത്രമല്ല, വലിയ തീരപ്രദേശങ്ങൾക്കും ഭീഷണി …

Read More »

ഐഎസ് സംഘടനയുമായി ബന്ധം; കേരളം ഉള്‍പ്പെടെ 3 സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി/ബെംഗളൂരു: ഐഎസ് സംഘടനയുമായി ബന്ധമുള്ളവരെ പിടികൂടാൻ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും ഉൾപ്പെടെ 60 സ്ഥലങ്ങളിലാണ് കഴിഞ്ഞ വർഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള റെയ്ഡ്. കഴിഞ്ഞ നവംബര്‍ 23 പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ (29) കേരളത്തിലെത്തി പലരേയും കണ്ടിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഹൃദയത്തിൽ ആണി …

Read More »

സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകൾ കാണാം; പദ്ധതിയുമായി മന്ത്രി അനുരാഗ് ഠാക്കൂർ

മുംബൈ: ഇന്ത്യയിൽ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ കാണാവുന്ന തരത്തിൽ ടിവികളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. പദ്ധതി നടപ്പാക്കിയാൽ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകൾ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ കാണാൻ കഴിയും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിർമ്മാതാക്കളോട് ടി വി സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് …

Read More »

ബിബിസി റെയ്ഡ് നോട്ടീസുകൾ തുടർച്ചയായി അവഗണിച്ചതിനാൽ: ആദായ നികുതി വകുപ്പ്

ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പിൻ്റെ വിശദീകരണം. ആദായനികുതി വകുപ്പ് നിരവധി തവണ ബിബിസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോട്ടീസുകൾ തുടർച്ചയായി അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് വിശദീകരണം. അതേസമയം, മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണെന്ന് ബിബിസി അറിയിച്ചു. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുമായി സഹകരിക്കും. ബിബിസിയുടെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ തേടാൻ ബിബിസി ആലോചിക്കുന്നതായും …

Read More »

10, 12 ബോര്‍ഡ് പരീക്ഷ; ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് ചാറ്റ്ജിപിടിയും നിരോധിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെ സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ പിശകുകൾ കണ്ടെത്തുന്നതിനും വിവിധ വിഷയങ്ങളിൽ മുഴുനീള ലേഖനങ്ങൾ എഴുതുന്നതിനും ഇതിനു കഴിവുണ്ട്. ഇക്കാരണത്താൽ, ചാറ്റ്ജിപിടിയെ ആളുകൾ …

Read More »

പ്രശസ്ത നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു

മുംബൈ: ലഗാൻ, ചക് ദേ ഇന്ത്യ, ദൂരദർശൻ സീരിയലായ നുക്കഡ് എന്നിവയിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തിലേറെയായി ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹം കിടപ്പിലായിരുന്നു. മുംബൈയിലെ നഴ്സിംഗ് ഹോമിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് സിനിമാ പ്രവർത്തകൻ രമേഷ് തൽവാർ അറിയിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിലെ സജീവ അംഗമായിരുന്നു അദ്ദേഹം. പൂനെ …

Read More »

ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ പഠിച്ചു; മോദിയെ പരിഹസിച്ച് സ്റ്റാലിന്‍

ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള നിരവധിയായ ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ജനങ്ങളാണ് തന്‍റെ കവചമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ആളുകൾക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി, അദാനി …

Read More »

കർണാടകയിൽ രണ്ട് പേരെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി

കുടക്: കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയിൽ 12 മണിക്കൂറിനുള്ളിൽ രണ്ട് പേരെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കർണാടക വനംവകുപ്പിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് 10 വയസുള്ള കടുവയെ പിടികൂടിയത്. കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസൂരിലെ കുർഗള്ളിയിലേക്ക് മാറ്റി. കാപ്പിക്കുരു പറിക്കാനെത്തിയ ആദിവാസി കുടുംബത്തിലെ പതിനെട്ടുകാരൻ ചേതനെ ഞായറാഴ്ചയാണ് അച്ഛന്‍റെ മുന്നിൽ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുവായ രാജുവിനെയും (72) തിങ്കളാഴ്ച രാവിലെ കടുവ …

Read More »

യുവതിയുടെ മൃതദേഹം ഫ്രീസറിൽ; ധാബ ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ധാബയുടെ ഉടമ സഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. ഡൽഹിയിലെ ഉത്തം നഗർ നിവാസിയാണ് മരിച്ചതെന്നാണ് സൂചന. സഹിൽ ഗെലോട്ടും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതേസമയം, ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ യുവതി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് …

Read More »