Breaking News

National

പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ബിബിസി

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് …

Read More »

ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാർ; 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്. ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്‍റിനും പുറമെ സിവിൽ …

Read More »

അദാനി ഗ്രൂപ്പ് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, …

Read More »

കോൺഗ്രസ്‌-സിപിഎം സഖ്യം ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാനാവാത്തതിനാൽ: അമിത് ഷാ

അഗര്‍ത്തല: വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ത്രിപുരയിൽ ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ത്രിപുരയിലെ സ്ഥിതിഗതികൾ മാറ്റാൻ ‘ചലോ പല്‍ടായ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചിരുന്നു. ഞങ്ങൾ അത് ചെയ്തു. നേരത്തെ …

Read More »

വരൻ്റെ അമ്മാവന് പനീർ കിട്ടിയില്ല; വിവാഹ വിരുന്നിൽ ‘തല്ലുമാല’

ലക്നൗ: വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾ പരസ്പരം ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ വീട്ടുകാരാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട പാട്ട് വെക്കാതിരുന്നതിന് …

Read More »

ബിബിസി റെയ്ഡ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പാർലമെന്‍ററി സമിതി അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിയെ പിന്തുടരുകയാണെണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രസർക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് നേതാക്കളും റെയ്ഡിനെ വിമർശിച്ചു. ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചു. അദാനിക്കെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം നടക്കുന്നില്ല. എന്നാൽ ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി പരിശോധന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് …

Read More »

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വ്യാപക പ്രതിഷേധം

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു. ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് …

Read More »

ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്

ന്യൂ ഡൽഹി: ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. 60 മുതൽ 70 വരെ അംഗങ്ങളുള്ള ഒരു സംഘം ബിബിസി ഓഫീസിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, ട്വിറ്ററിൽ കോൺഗ്രസും സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യം അവർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചു, ഇപ്പോൾ ഐടി ബിബിസിയെ റെയ്ഡ് ചെയ്തു. ഇത് അപ്രഖ്യാപിത …

Read More »

യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; 13 പേർക്കെതിരെ കേസ്

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചു. നേഹ ദീക്ഷിത്, പ്രമീള ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇരുവരും വീടിനുള്ളിലായിരുന്നപ്പോൾ തങ്ങളെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ …

Read More »

മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ

ന്യൂ ഡൽഹി: അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും ഒന്നും മറയ്ക്കാനോ, ഭയക്കാനോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്. അവിടെ …

Read More »