ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ അരവിന്ദ് കുമാർ (20), സുഹൃത്ത് മോഹൻ (20) എന്നിവരാണ് ഗ്രാമത്തിലെ ഒരു കർഷകയുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. പിന്നീട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കർഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിക്ക് വാലന്‍റൈൻസ് ഡേ സമ്മാനം …
Read More »അദാനി വിഷയം; വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള ഏജൻസികൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ പര്യാപ്തമാണെങ്കിലും സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ …
Read More »യുപിയിൽ ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുന്നതിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ …
Read More »കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യം; ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ
ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്. എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 …
Read More »ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജാതി വിവേചനമെന്ന് വിദ്യാർഥി സംഘടനകൾ
മുംബൈ: ബോംബെ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് ചാടി ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ട വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. പൊലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠനത്തിലെ സമ്മർദ്ദമാണോ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് …
Read More »രാജ്യത്ത് സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് അനീമിയയും അമിതഭാരവും
തിരുവനന്തപുരം: രാജ്യത്ത് 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ച് ഉണ്ടെന്ന് പഠനം. കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർ ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം …
Read More »കുപ്പണ മദ്യദുരന്ത കേസ്; തമ്പിയെ പിഴത്തുക റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: കുപ്പണ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി തമ്പിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴത്തുക റദ്ദാക്കി വിട്ടയക്കണമെന്ന തമ്പിയുടെ ആവശ്യം ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 2003ൽ കൊല്ലം ജില്ലയിലെ കുപ്പണയിലുണ്ടായ മദ്യദുരന്തത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമ്പി 18 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മോചിപ്പിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിചാരണക്കോടതി വിധിച്ച 10 …
Read More »കർണാടകയിൽ കടുവാ ആക്രമണം; മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു
കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും ചെറുമകനും കൊല്ലപ്പെട്ടു. 75 വയസ്സുള്ള രാജുവും ചെറുമകൻ ചേതനുമാണ് (18) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. കേരള അതിർത്തിയോട് ചേർന്നുള്ള പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയായിരുന്നു തോട്ടം തൊഴിലാളിയായ രാജുവിനെ കടുവ ആക്രമിച്ചത്. രാജുവിന്‍റെ ചെറുമകൻ ചേതൻ ഞായറാഴ്ചയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കടുവയുടെ ആക്രമണത്തിൽ ചേതന്‍റെ പിതാവ് …
Read More »‘എയ്റോ ഇന്ത്യ 2023’ന് ബെംഗളൂരുവിൽ തുടക്കം; പ്രതീക്ഷിക്കുന്നത് 75,000 കോടിയുടെ നിക്ഷേപം
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ എക്സിബിഷനായ ‘എയ്റോ ഇന്ത്യ 2023’ ബെംഗളൂരുവിൽ ആരംഭിച്ചു. യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോർ, സിവിലിയൻ, ചരക്ക് വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് എയ്റോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആകാശ പ്രകടനം 17ന് സമാപിക്കും. “എയ്റോ ഇന്ത്യ രാജ്യത്തിന്‍റെ പുതു ശക്തിയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനവും വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും …
Read More »ഡൽഹിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് പൊളിക്കൽ; പ്രതിഷേധം വ്യാപകം
ന്യൂഡൽഹി: അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ മെഹ്റോളിയിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിച്ചതിന്‍റെ രേഖകളുമായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമ്പതോളം മലയാളികളും ഈ പ്രദേശത്തുണ്ട്. നിയമപ്രകാരമുള്ള പൊളിക്കൽ പ്രക്രിയ തുടരുമെന്ന് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. മെഹ്റോളി അന്ദേരിയ മോഡിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് നിർത്തണമെന്ന് ഡൽഹി സർക്കാർ നേരത്തെ ഡിഡിഎയോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ അതിർത്തികൾ പുനർനിർണയിക്കാൻ റവന്യൂ മന്ത്രി …
Read More »