കണ്ണൂര്‍: ഓൺലൈൻ മരുന്ന് വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഇടപെടൽ. ഓണ്‍ലൈന്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി മരുന്ന് വിൽക്കുന്നവർക്ക് കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധവ്യാപാരമെന്ന നിലയിലാണ് നോട്ടീസ്. ഉത്തരവ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാർക്കും കൈമാറി. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഡ്രഗ്സ് കൺട്രോളറുടെ നടപടി. രാജ്യത്ത് ഇരുപതോളം കമ്പനികൾ ഓൺലൈൻ മരുന്ന് …
Read More »സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രമേഷ് ബൈസിന്‍റെ നിയമനം. സിപി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്‍റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കടാരിയ അസമിലും …
Read More »സമ്പദ്‌മേഖല നിയന്ത്രിക്കുന്നവര്‍ അനുഭവസമ്പന്നർ; അദാനി വിഷയത്തില്‍ ധനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവർ അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്‌മേഖല നിയന്ത്രിക്കുന്നവർ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിൽ ബജറ്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ഇന്ത്യൻ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീം …
Read More »കര്‍ണാടക സുരക്ഷിതമാകാൻ ബി.ജെ.പി അധികാരത്തില്‍ തുടരണം: അമിത് ഷാ
ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടക സുരക്ഷിതമായി തുടരണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്ന് പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ടയച്ച കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുട്ടൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തുറന്നുവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. …
Read More »ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും ബീഹാറിലും ആർജെഡി–ജെഎംഎം സഖ്യമായി മത്സരിക്കും
പട്ന: ആർജെഡിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരണയുണ്ടായത്. ഹേമന്ത് സോറന്‍റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ജാർഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ആർജെഡി-ജെഎംഎം കക്ഷികളുടെ പ്രധാന ലക്ഷ്യം. ജാർഖണ്ഡിലെ …
Read More »സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്സ്
അഗര്‍ത്തല: ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് കുമാർ. സഖ്യം അധികാരത്തിൽ വന്നാൽ സിപിഎമ്മിന്‍റെ മുതിർന്ന ഗോത്ര വർഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് കൈലാശഹറിൽ നടന്ന സംയുക്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അജയ് കുമാർ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് …
Read More »കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണ്: മോദി
അഗർത്തല: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് പാർട്ടികൾ ഉണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുർഭരണത്തിന്‍റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. വോട്ടുകൾ വിഭജിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. …
Read More »കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കരട് സമിതിയിൽ ശശി തരൂരും
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ …
Read More »യുപിയിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് റിലയൻസും, ടാറ്റയും, ബിർളയും
ഉത്തർപ്രദേശ്: യുപിയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് വൻകിട വ്യവസായികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ …
Read More »ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും: യുഎസ്
വാഷിങ്ടണ്‍: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പുടിൻ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്ന് കരുതുന്നു. ഉക്രെയ്നെതിരായ അക്രമം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുടിനെ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി …
Read More »