Breaking News

National

ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് …

Read More »

ബെംഗളൂരുവില്‍ ലഹരിമരുന്നു പിടിച്ചെടുത്തു; മലയാളികള്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശികളായ എ.എച്ച് ഷാഹുൽ ഹമീദ് (32), മേഘാലയ സ്വദേശികളായ പ്രശാന്ത് (29), സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്. 219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണ വിതരണക്കാരുടെ …

Read More »

കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി

ബെംഗളൂരു: റായ്ച്ചൂരിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ കോളേജ് പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ലിംഗസാഗുരു പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പ്രിൻസിപ്പൽ പതിവായി പെൺകുട്ടിയെ വിളിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ചയാണ് ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ …

Read More »

‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി

ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി …

Read More »

ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്

തിരുവനന്തപുരം: ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോലീസ്. കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ വീണ് മേശപ്പുറത്ത് തലയിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി മരണ ദിവസം രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി …

Read More »

മദ്യലഹരിയിൽ ഭാര്യക്ക് നേരെ ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ പോലീസ് കേസ്

മുംബൈ: മദ്യലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ചുവെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് വിനോദ് തന്നെ ആക്രമിച്ചതായി ഭാര്യ ആൻഡ്രിയ ഹെവിറ്റ് നൽകിയ പരാതിയിൽ പറയുന്നു. ഐപിസി 324, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൻഡ്രിയക്ക് നേരെ പാചകത്തിനു ഉപയോഗിക്കുന്ന പാനിൻ്റെ ഹാൻഡിൽ വിനോദ് വലിച്ചെറിഞ്ഞതായും അതുമൂലമാണ് തലയ്ക്ക് പരിക്കേറ്റതെന്നും പരാതിയിൽ പറയുന്നു. ബാറ്റ് ഉപയോഗിച്ച് …

Read More »

ബിജെപിക്ക് വെല്ലുവിളിയായി സിപിഎം കോൺഗ്രസ് സഖ്യം; പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പ്രചാരണത്തിന്

അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി സി.പി.എം – കോൺഗ്രസ് സഖ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. സ്ഥാനാർത്ഥി നിർണയത്തോടെ സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടനെ എത്തും. സിപിഎമ്മും കോൺഗ്രസും കൈകോർത്തത് ത്രിപുരയുടെ വികസനത്തിനല്ല, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഗോമതി ജില്ലയിലെ അമർപൂരിൽ നടന്ന റാലിയെ അഭിസംബോധന …

Read More »

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ. 615 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിൽ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് …

Read More »

തിരിച്ചടി നേരിട്ട് അദാനി; പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ അനിശ്ചിതത്വത്തിൽ

ദില്ലി: ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലായതോടെ ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി ഇതിനകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാക്കാൻ ആറുമാസം കൂടി വൈകിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തത്. അതേസമയം, എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് …

Read More »

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; 22 ലോക നേതാക്കളെ മറികടന്ന് മോദി ഒന്നാമത്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിൽ 78 % പോയിന്‍റുമായാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോക നേതാക്കളെയാണ് മോദി മറികടന്നത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ …

Read More »