Breaking News

National

സ്കൂളില്‍ ശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറി: 11 കുട്ടികള്‍ക്ക് പരിക്ക്

ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയില്‍ 11 കുട്ടികള്‍ക്ക് പരിക്ക്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാന്‍ലി വെസ്റ്റ് പബ്ലിക് സ്കൂളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ക്ക് ആഴത്തില്‍ പൊള്ളലേറ്റു. സോഡിയം ബൈകാര്‍ബണേറ്റും മെഥിലേറ്റഡ് സ്പിരിറ്റും തമ്മില്‍ നടത്തിയ പരീക്ഷണമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍, ഫയര്‍ എന്‍ജിനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്കൂളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെ ശക്തമായി വീശിയ കാറ്റ് …

Read More »

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു…

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്ത് രാജസ്ഥാനിലെ ഭരത്പൂരിലുള്ള അധ്യാപിക. ലിംഗമാറ്റം നടത്തിയ ശേഷം ഇപ്പോൾ ആരവ് കുന്തലെന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആരവ് കുന്തലും കൽപനയും തമ്മിലുള്ള വിവാഹം. വളരെ മുമ്പ് തന്നെ ഇരുവും പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. 2019 ഡിസംബറിലാണ് ആരവ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് കൽപന എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നേരത്തേ മുതൽ ലിംഗമാറ്റ …

Read More »

‘ഇന്ത്യയിലേക്ക് നോക്കിക്കേ, എന്തോരം കഴിവുള്ള മനുഷ്യരാ’; ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന്‍ പറഞ്ഞു. കൂടാതെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കവേയാണ് പുടിന്റെ പ്രസംഗം. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചു. “ഇന്ത്യ അതിന്റെ വികസനത്തിന്റെ …

Read More »

മുട്ട് വിറച്ച് ചൈന; ഇന്ത്യന്‍ പ്രതിരോധ മിസൈല്‍ പരീക്ഷണത്തില്‍ വിറച്ച്‌ വീണ്ടും ചാരക്കപ്പലയച്ച്‌ ഷീ ജിന്‍പിംഗ്

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ പരിഭ്രാന്തരായി ചൈന. മിസൈല്‍ പരീക്ഷണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചാരക്കപ്പല്‍ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 6 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച്‌ നിരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍ ഈ കപ്പല്‍ ബാലി തീരത്തിലാണ് ഉള്ളത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യുവാന്‍ വാംഗ് 6 എന്ന കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ …

Read More »

കെ.ടി.യു വി.സിയുടെ ചുമതല: ഗവര്‍ണറുടെ നടപടി നിയമക്കുരുക്കിലേക്ക്…

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ശിപാര്‍ശ തള്ളി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ നടപടി നിയമക്കുരുക്കിലേക്ക്. നിയമസഭ പാസാക്കിയ സാങ്കേതിക സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് വിലയിരുത്തിയ സര്‍ക്കാര്‍, വിഷയത്തില്‍ നിയമപരമായ പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച്‌ അഡ്വക്കറ്റ് ജനറലില്‍നിന്ന് ഉള്‍പ്പെടെ നിയമോപദേശം തേടി. ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യംചെയ്യാനാണ് സാധ്യത. സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം …

Read More »

കാമുകനെ വിളിച്ചുവരുത്തി വീട്ടുകാര്‍ തല്ലിക്കൊന്നു; ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി…

കാമുകനെ പെണ്‍വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണിഹരന്‍ പ്രദേശത്താണ് സംഭവം. പത്തൊന്‍പതുകാരിയായ താനു സൈനിയാണ് ആത്മഹത്യ ചെയ്തത്. ആണ്‍ സുഹൃത്ത് സിയ ഉര്‍ റഹ്മാനാണ് യുവതിയുടെ ബന്ധുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കാമുകനെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് ഡെറാഢുണിലെ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. അതിന് പിന്നാലെ ബുധനാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച്‌ …

Read More »

യഥാര്‍ത്ഥ ജയ അരിക്ക് ഒരു പ്രത്യേകതയുണ്ട്, അതുകൊണ്ടുതന്നെ കേരളത്തില്‍ അങ്ങനൊന്നും കിട്ടില്ല: വെളിപ്പെടുത്തലുമായി അന്ധ്രാ ഭക്ഷ്യമന്ത്രി….

ആന്ധ്രയില്‍ ജയ എന്ന പേരില്‍ അരി ഉല്‍പ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയില്‍ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിര്‍ബാധം വില്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ആന്ധ്രയില്‍ ചെന്നപ്പോള്‍ തന്നെ അവിടെ ജയ അരി ഇല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്ന് സര്‍ക്കാര്‍ വിപണിയില്‍ ജയ എന്ന പേരില്‍ വില്‍ക്കുന്ന അരിയുടെ പേര് ആന്ധ്ര വെള്ള എന്നാക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. പേര് മാറ്റിയിരുന്നെങ്കില്‍ ഇടനിലക്കാര്‍ക്ക് തിരിച്ചടിയായി വിലകുറയുമായിരുന്നു. ആന്ധ്രയില്‍ …

Read More »

കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം…

കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്ബസിലാണ് നാലുപേര്‍ക്ക് മര്‍ദനമേറ്റത്. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശി ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹരിയാന രജിസ്ട്രേഷന്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്നാണ് തങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച്‌ മര്‍ദിച്ചതെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. മുണ്ടുടുത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ പരിഹസിച്ചു. പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിഷ്ണു പ്രസാദ് പറഞ്ഞു. വിഷ്ണു പ്രസാദിനെ രക്ഷിക്കാന്‍ …

Read More »

മനുഷ്യന്റെ തലയും കടിച്ചുപിടിച്ച്‌ തെരുവിലൂടെ നായ; സ്തംഭിച്ച്‌ ആള്‍ക്കൂട്ടം; ഒടുവിൽ സംഭവിച്ചത്…

വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച്‌ നിന്ന് ആള്‍ക്കുട്ടം. മെക്‌സിക്കോയിലെ ഒരു പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ …

Read More »

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന നടപടി: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല

കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്നു നിര്‍ദേശം. അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാറ്റുകയോ അല്ലെങ്കില്‍ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ …

Read More »