Breaking News

National

സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്

ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ …

Read More »

ബെംഗളൂരുവിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം; സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്

ബെംഗളൂരു: വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 31 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ നിന്ന് വീപ്പ ഇറക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. …

Read More »

ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമം, ശേഷം വിരമിക്കും: മേരി കോം

ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പായിരിക്കാമെന്നും ബോക്സിങ് മുൻ വനിതാ ലോക ചാമ്പ്യൻ മേരി കോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സെലക്ഷൻ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല. “പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വർഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും.” നാളെ മുതൽ 26 വരെ ഡൽഹിയിൽ നടക്കുന്ന …

Read More »

സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം

ന്യൂഡല്‍ഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) രജിസ്റ്റർ ചെയ്തിരിക്കണം.  ഇതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ …

Read More »

എയർ ഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളുരു: എയർ ഹോസ്റ്റസ് ഫ്ളാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവും ഹിമാചൽ പ്രദേശ് ഭവൻ സ്വദേശിനിയുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. അർച്ചനയെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്ത് ആദേശിനെ കാണാൻ എത്തിയതായിരുന്നു അർച്ചന. …

Read More »

ബ്രഹ്മപുരം തീപിടിത്തം; കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരനും യു.ഡി.എഫ് എം.പിമാരും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. മുരളീധരൻ ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്നും കരാറിൽ അഴിമതിയുണ്ടെന്നും മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് …

Read More »

വിഷയം അതീവ പ്രാധാന്യമുള്ളത്; സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം …

Read More »

പഞ്ചാബിൽ ആംആദ്മി എംഎൽഎയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു

ചണ്ഡിഗഡ്: പഞ്ചാബിൽ ആംആദ്മി എം.എൽ.എയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. എഎപി എം.എൽ.എ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും ഈ മാസം അവസാനം വിവാഹിതരാകും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ അനന്ത്പുർ സാഹിബ് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. നിലവിൽ ഭഗവന്ത് മാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ …

Read More »

ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഈ വർഷം ഇന്ത്യയെ തേടിയെത്തിയത് രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ്. ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫന്‍റ് വിസ്പേഴ്സും’ ഒറിജിനൽ സോംഗ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’വും ഓസ്കാർ നേടി. വിജയികൾക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. ഇത് അസാധാരണമായ നേട്ടമാണ്. നാട്ടു നാട്ടു’ ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിൽ ഉണ്ട്. വരും വർഷങ്ങളിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാട്ടായിരിക്കും ഇത്. ചിത്രത്തിന്‍റെ വിജയത്തിൽ …

Read More »

മോദിയുടെ റോഡ് ഷോ; അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ട് അഴിപ്പിച്ച് പോലീസ്

ബെംഗളൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ ഷർട്ട് നീക്കം ചെയ്ത് പോലീസ്. റാലിയുടെ പരിസരത്ത് കുട്ടിയുമായി എത്തിയപ്പോഴാണ് മകന്‍റെ ടീ ഷർട്ട് അഴിക്കാൻ പോലീസ് അമ്മയോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മേൽവസ്ത്രം ധരിപ്പിക്കാതെയാണ് അമ്മ പരിശോധന പൂർത്തിയാക്കിയത്. ഇതിനുശേഷം അമ്മ ടീ ഷർട്ട് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി …

Read More »