Breaking News

News22.in

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കോവിഡ്; 339 കോവിഡ് മരണങ്ങള്‍….

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15,058 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്നാണ്. 339 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,30,891 സാമ്ബിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി …

Read More »

ഭാരതപ്പുഴയില്‍ 2 ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി….

വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം …

Read More »

56 വര്‍ഷം മുമ്പ് ​ ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്​….

56 വര്‍ഷം മുമ്പ് ​ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ ട്രെയിന്‍ സര്‍വിസ്​ പുനരാരംഭിക്കുന്നത്​. ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച്‌ ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി …

Read More »

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി….

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അക്കരപ്പാടം കെ.പി.ബാലാജിയുടെ കളത്തറ ഫിഷ് ഫാമില്‍ നടന്ന കരിമീന്‍ കൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകല റാണിയുടെ നേതൃത്വത്തില്‍ നടന്ന കൂട് മത്സ്യകൃഷിയില്‍ വിളവെടുത്ത ഗിഫ്റ്റ് തിലോപ്പിയയുടെ വില്പന ഉദ്ഘാടനവും നടന്നു. ജോര്‍ജ്ജ് കുരുവിള മണിപ്പാടം ആദ്യ വില്പന ഏറ്റുവാങ്ങുകയും ചെയ്തു. ശിവന്‍ പി. ചാലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ …

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​ന്​ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​െന്‍റ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ആതിര പള്ളിയിലെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ന്‍ ഡ്രൈ​വ​ര്‍ വെ​ള്ളൂ​ര്‍ മാ​ന​ഞ്ചേ​രി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന് (58) എ​തി​രെ​യാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​മ​ല റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​നം ചെ​ക്​​പോ​സ്​​റ്റി​ല്‍ ​െവ​ച്ച്‌ പൊ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ പൊ​ലീ​സി​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ച്‌ ഊ​ടു​വ​ഴി​യി​ലൂ​ടെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി അ​തി​നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്. ഇ​ത​റി​യാ​തെ പ​ല​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Read More »

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…

രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …

Read More »

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ്: തല്‍ക്കാലത്തേക്ക് മരവിപ്പിച്ച്‌ വിസി……

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്. ആര്‍ എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് …

Read More »

വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ല​തല്ലെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി…..

കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന്​ വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട്​ സര്‍വകലാശാല വി.സിയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. വി.സിയുടെ മറുപടി ലഭിച്ചതിന്​ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു. വിശദീകരണം കിട്ടുന്നമുറക്ക്​ ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക്​ സിലബസനുസരിച്ച്‌​ പാഠഭാഗങ്ങള്‍ പഠിപ്പിച്ച്‌​ തുടങ്ങാത്തതിനാല്‍ ഇത്​ ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ …

Read More »

ഗുരുവായൂരപ്പനെ തൊഴുതിട്ട് ഏറെ കാലമായ്, ഇപ്പോള്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു, കണ്ണനെ കണ്‍ നിറയെ തൊഴുത് ലാല്‍….

നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചും അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ടും ചലച്ചിത്രതാരം മോഹന്‍ലാന്‍ ഗുരുവായൂരപ്പനെ മനം നിറയെ വണങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴാന്‍ മോഹന്‍ലാല്‍ എത്തിയത്. സര്‍വവും മറന്ന് കണ്ണനെ തൊഴുതുനില്‍ക്കുമ്ബോള്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയര്‍ന്നു. യുവ സോപാനഗായകന്‍ രാമകൃഷ്ണയ്യരുടെ ആ നാദമാധുരി ലാലിനെ ഏറെ ആകര്‍ഷിച്ചു. പാടിക്കഴിയുന്നതുവരെ കേട്ടുനിന്ന അദ്ദേഹം ഗായകനെ അഭിനന്ദിച്ച്‌ ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്തു. ഗുരുവായൂരപ്പനെ തൊഴുതിട്ട് …

Read More »

വീട്ടമ്മയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വില്‍ക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റില്‍..

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജയാണ്‌ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകള്‍ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് …

Read More »