Breaking News

Positive

വീൽചെയറിലായതിനാൽ പ്രിൻസിപ്പലിന്റെ അവഗണന; ഫാഷൻ ലോകം തുന്നിയെടുത്ത് ഷബ്നയുടെ മധുര പ്രതികാരം

ചങ്ങനാശ്ശേരി : വലിയ പ്രതീക്ഷകളും സ്വപ്നവുമായാണ് ഷബ്ന സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാനായി കോളേജിലെത്തിയത്. എന്നാൽ മൂന്നാം നിലയിലെ ക്ലാസ്സ്‌ വീൽചെയറിലെത്തുന്ന വിദ്യാർത്ഥിക്കായി മാറ്റാൻ കഴിയില്ലെന്ന പ്രിൻസിപ്പലിന്റെ വാക്കുകൾ ഉള്ളുതകർത്തു. എന്നാൽ ആ മുറിവിൽ നിന്ന് ജീവിതം തുന്നിയെടുത്ത് വിജയിച്ചിരിക്കുകയാണ് ഷബ്ന ഇപ്പോൾ. 2006 ൽ ക്യാൻസർ ബാധിതനായി വാപ്പ മരിച്ചപ്പോഴും, 2018 ൽ കുളിമുറിയിൽ വീണ് സാരമായ പരിക്കേറ്റപ്പോഴും തോറ്റുപോകരുത് എന്ന വാശിയായിരുന്നു മനസ്സിൽ. നാല് പെൺമക്കളിൽ …

Read More »

പൊതുസമൂഹത്തിലെ അവഗണന മാറ്റണം! യാത്രികർക്കായി കാന്റീൻ തുറന്ന് ട്രാൻസ്ജെൻഡേഴ്‌സ്

കർണാടക : കുടുംബവും, പൊതുസമൂഹവും എക്കാലവും മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിട്ടുള്ള ട്രാൻസ്ജെൻഡേഴ്‌സ് ഇന്ന് അവരുടെ ജീവിതം പുനർനിർമിച്ച് അതിജീവനത്തിന്റെ പാതയിലാണ്. ഇത്തരത്തിൽ, ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് രാത്രിയിൽ ഭക്ഷണം തേടുന്നവർക്കായി കാന്റീൻ തുറന്ന് സ്വയംപര്യാപ്തത നേടുകയാണ്. ഉഡുപ്പി തെരുവോരങ്ങളിൽ ഭിക്ഷാടനത്തിലൂടെ ജീവിതത്തോട് പോരാടിയിരുന്ന പൂർവ്വി, വൈഷ്ണവി, ചന്ദന എന്നീ മൂന്ന് പേരാണ് ഉഡുപ്പി ബസ് സ്റ്റാൻഡിന് സമീപം പുതുസംരംഭം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ …

Read More »

എം.എൽ.എ ഇടപെട്ടു; വാടകമുറിയിൽ നിന്ന് 4 ജീവിതങ്ങൾ ശുഭപ്രതീക്ഷയിലേക്ക്

കണ്ണൂർ : കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിൽ നാല് നിർധനർ പുതുജീവിതത്തിലേക്ക്. പുതിയതെരുവ് പാതയോട് ചേർന്ന് ചായ്പ്പിൽ വാടകനൽകി കഴിഞ്ഞിരുന്ന വേലായുധനും കുടുംബവുമാണ് ശുഭപ്രതീക്ഷകളോടെ ജീവിതത്തെ സമീപിക്കാൻ ഒരുങ്ങുന്നത്. ഭാര്യ, സഹോദരി, ഭിന്നശേഷിക്കാരനായ മകൻ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. എം.എൽ.എ സംസാരിച്ചതിനെ തുടർന്ന് മറ്റൊരു മകൻ ഇവരെ താൻ താമസിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി. ഭിന്നശേഷിക്കാരനായ മകനും, പ്രായാധിക്യമുള്ള വേലായുധനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ എം.എൽ.എ, വർഷങ്ങളായി …

Read More »

12 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക്; ദ്രൗപതിയെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് ആകാശപറവകൾ

തൃശൂർ: നീണ്ട വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്കും, ജന്മനാട്ടിലേക്കും തിരികെ മടങ്ങുകയാണ് ദ്രൗപതി. ഇത്രയും നാൾ ഇവരെ സംരക്ഷിച്ച ‘ആകാശപറവകൾ’ എന്ന സന്നദ്ധ സംഘടനയുടെ അധികൃതർക്കും മനസ്സ് നിറഞ്ഞു. 12 വർഷങ്ങൾക്ക് മുൻപാണ് ദ്രൗപതി കേരളത്തിലെത്തുന്നത്. തൃശൂർ ആശാഭാവൻ അന്തേവാസിയായിരുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പരിശീലനം നൽകാനായാണ് പ്രത്യാശ എന്ന പദ്ധതിയുടെ ഭാഗമായ ആകാശപറവകൾ എത്തിയത്. ബംഗാളിൽ നിന്നാണ് വരുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടുള്ള തുടർ കൗൺസിലിങ്ങിലൂടെ ജാർഖണ്ഡ് …

Read More »

പാമ്പ് പിടിത്തം ഹരമാണ്; 300ലേറെ വിഷപ്പാമ്പുകളെ പിടികൂടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി

ആര്യനാട് : റോഷ്നിയുടെ മുന്നിൽ പത്തി താഴ്ത്താത്ത പാമ്പുകളില്ല. അപകടകാരികളായ പാമ്പുകളെ മെരുക്കി അവയെ പിടികൂടുന്നത് ഈ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന് ഒരു ഹരമാണ്. 3 വർഷത്തിനിടയിൽ 300ഓളം പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. അഞ്ച് വർഷം മുൻപ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആര്യനാട് കുളപ്പട സരോവരത്തിൽ റോഷ്നി, പാമ്പ് പിടിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലൈസൻസ് നേടുകയും ചെയ്തു. ജില്ലയിലെ വിവിധ കോണുകളിൽ നിന്നായി …

Read More »

ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടി; ഹരിതകർമ്മസേനക്ക് നന്ദി പറഞ്ഞ് വീട്ടമ്മ

എടപ്പാൾ : ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ വീട്ടമ്മ. ഹരിതകർമ്മസേനയുടെ സത്യസന്ധമായ ഇടപെടലിൽ മോതിരം അതിന്റെ യഥാർത്ഥ അവകാശിയുടെ വിരലുകളിൽ തിരികെ എത്തുകയായിരുന്നു. എടപ്പാൾ പഞ്ചായത്ത്‌ പതിനെട്ടാം വാർഡിൽ അയിലക്കോട് പരുവിങ്ങൽ സയ്യിദ് കുട്ടിയുടെ ഭാര്യ ഉമ്മുട്ടിയുടെ അരപ്പവൻ മൂല്യമുള്ള മോതിരമാണ് കാണാതായത്. നഷ്ടപ്പെട്ട ഉടനെ വീടും, പരിസരവും അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അടുക്കളയിൽ നിന്നും മറ്റുമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന …

Read More »

വിശ്രമം എന്നൊന്നില്ല; റിട്ടയർമെന്റ് ജീവിതം അഗതികൾക്കായി മാറ്റിവെച്ച് ഗോപാലകൃഷ്ണൻ

ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ഇനിയെന്ത് എന്ന ചോദ്യത്തിന് പലർക്കും ഉത്തരം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ക്രൈം ബ്രാഞ്ച് എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണൻ വിശ്രമജീവിതം വ്യത്യസ്തമാക്കുകയാണ്. കോട്ടക്കൽ തോക്കാംപാറ കുന്നത്തുപറമ്പിൽ ഗോപാലകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സായി കൃഷ്ണൻ എന്ന വ്യക്തി ഇപ്പോഴും കർമ്മനിരതനാണ്. വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. 70 ആം വയസ്സിലും തെരുവിലെ അഗതികൾ, പക്ഷിമൃഗാദികൾ, എന്നിവർക്കെല്ലാമായി ജീവിതം മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. വെള്ള ഷർട്ടും, പാന്റും …

Read More »

പ്രിയപ്പെട്ട സൈക്കിൾ കള്ളൻ നുറുക്കിക്കളഞ്ഞു; ഹമീസിന് പുതിയ സൈക്കിൾ വാങ്ങി നൽകി കൗൺസിലർ

ഏലൂർ: ജീവനെപ്പോലെ കാത്ത് സൂക്ഷിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ ഹമീസ് വളരെയധികം വിഷമിച്ചു. കള്ളനെ പിടിച്ചപ്പോഴും പ്രിയപ്പെട്ട സൈക്കിൾ കഷ്ണങ്ങളായി കിടക്കുന്നത് കാണേണ്ടി വന്നതിനാൽ ഒട്ടും സന്തോഷം തോന്നിയതുമില്ല. ഒടുവിൽ കൗൺസിലർ തന്നെ നേരിട്ടെത്തി ഹമീസിന്റെ മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരുകയായിരുന്നു. കൗൺസിലർ പുതിയൊരു സൈക്കിൾ വാങ്ങി നൽകിയത് അവനെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. ഞായറാഴ്ച, പുത്തലത്ത് മദ്രസയുടെ മുന്നിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. ഹമീസും, പിതാവ് ഷെരീഫും, പൊലീസും ഒന്നിച്ചു …

Read More »

58 വർഷത്തിന് ശേഷം അവർ കണ്ടുമുട്ടി; പെറ്റമ്മയുടെ മുന്നിലെത്തി തിമോത്തി

ലണ്ടൻ : ദമ്പതികളായ യൂനിസും, ബില്ലും ദത്തെടുത്ത് വളർത്തിയതാണ് തിമോത്തിയെ. 2018 ൽ ബില്ലും, 2020 ൽ യൂനിസും മരിച്ചതോടെ, ലണ്ടനിൽ അധ്യാപകനായ 59 വയസ്സുള്ള അദ്ദേഹം തന്റെ യഥാർത്ഥ അമ്മയെ തേടി ഇറങ്ങുകയും കണ്ടെത്തുകയും ചെയ്തു. അവിശ്വസനീയമെന്ന് തന്നെ വിശേഷിപ്പിക്കാം ഈ കൂടിക്കാഴ്ചയെ. 58 വർഷങ്ങൾക്ക് ശേഷം തന്റെ പെറ്റമ്മയെ തിമോത്തി കാണുമ്പോൾ ഈ ലോകം തന്നെ വല്ലാതെ മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടൻ സ്വന്തം കാലിൽ …

Read More »

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; ലൈബ്രറിയും, കോച്ചിംഗ് സെന്ററും തുറന്ന് യുവാവ്

ഒഡീഷ: വീട്ടിലെ പ്രതികൂല സാഹചര്യങ്ങളായിരുന്നു ദീപക് സാഹു എന്ന യുവാവിന്റെ ഉപരിപഠനത്തിന് പ്രതിസന്ധിയായത്. എന്നാൽ തന്റെ നാട്ടിലെ കുട്ടികൾക്ക് ഒരിക്കലും ഈ ദുരവസ്ഥ വരരുതെന്ന് ഉറപ്പിച്ച് മുന്നോട്ടു പോവുകയാണ് ഈ യുവാവ്. ദീപക്കും, ഭാര്യ സീതാറാണിയും ചേർന്ന് നാട്ടിൽ സൗജന്യ കോച്ചിംഗ് സെന്ററും ലൈബ്രറിയുമാണ് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കായി തുറന്നത്. കോവിഡ് എത്തിയതോടെ, സ്മാർട്ട്‌ഫോണുകളും മറ്റുമുള്ള കുട്ടികളിലേക്ക് മാത്രം വിദ്യാഭ്യാസം ഒതുങ്ങുകയും, വെർച്വൽ ക്ലാസ്സ്‌ മുറികളിൽ സാധാരണക്കാരായ കുട്ടികൾക്ക് കയറാൻ …

Read More »