Breaking News

Slider

ചക്രവാതച്ചുഴി ; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം…

സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ ശക്തമായ മഴയാണ്. തെക്കന്‍ തമിഴ് നാട്ടില്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ …

Read More »

ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ രണ്ട് അതിഥിതൊഴിലാളികള്‍ അങ്കമാലിയില്‍ അറസ്റ്റില്‍

അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ അങ്കമാലി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാ ബുര്‍ഹാന്‍ ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ വേണ്ടി താന്‍ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തിയതാണെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ജില്ലാ …

Read More »

മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന: കഫേ അടച്ചുപൂട്ടി മുദ്രവെച്ചു…

മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്ബത്തൂര്‍ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കലര്‍ത്തിയ ഐസ് ക്രീമുകള്‍ ഇവിടെ വില്‍പന നടത്തുന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്താന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം …

Read More »

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 118 മരണം;9855 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1434 തിരുവനന്തപുരം 1102 തൃശൂര്‍ 1031 കോഴിക്കോട് 717 കോട്ടയം 659 കൊല്ലം 580 പത്തനംതിട്ട 533 കണ്ണൂര്‍ 500 മലപ്പുറം 499 പാലക്കാട് 439 ഇടുക്കി 417 …

Read More »

തൃശൂരില്‍ മണ്ണിടിച്ചില്‍: മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി; 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു…

ബ്ലോക്കിന് കീഴിലെ മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയില്‍ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. തുടര്‍ന്ന് താഴ്‌വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്കും ആറ് കുടുംബങ്ങളെ വെള്ളിക്കുളങ്ങര യു.പി സ്‌കൂളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് ഇത്തനോളിക്ക് സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി. മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി …

Read More »

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു….

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. തക്കാളി, സവാള, ബീന്‍സ് തുടങ്ങിയവയുടെ വില 100 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധിച്ചു. 20 രൂപയായിരുന്ന തക്കാളിയുടെ ചില്ലറ വില 50 മുതല്‍ 60 രൂപ വരെയാണ്. വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ ഫ്രൈഡേ ബസാര്‍ പുനരംഭിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു. 20 രൂപയുണ്ടായിരുന്ന സവാള 50- 55 രൂപയാണ് ഇപ്പോള്‍. 45-50 രൂപ വിലയുണ്ടായിരുന്ന ബീന്‍സിന് 70 രൂപയായി. ചെറിയുള്ളിവിലയും …

Read More »

ബെവ് കോ ഔട്ട് ലെറ്റിന് മുമ്ബില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം -ഹൈകോടതി…

ബെവ് കോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈകോടതി. ബെവ് കോയിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ വെച്ചതു പോലെ ആകരുതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ബെവ് കോ ഔട്ട് ലെറ്റുകള്‍ക്ക് മുമ്ബിലെ ക്യൂ സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബെവ് കോ ഔട്ട് ലെറ്റുകള്‍ വീടുകള്‍ക്ക് മുമ്ബില്‍ സ്ഥാപിക്കുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. അതുകൊണ്ട് നയപരമായ തീരുമാനം എടുത്ത് വേണം ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കേണ്ടത്. ബെവ് കോ ഔട്ട് …

Read More »

ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറിയാല്‍ ബസ് ഓടിയ്ക്കരുത്: ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്‌ആര്‍ടിസി…

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി. ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാരോട് കെഎസ്‌ആര്‍ടിസി നിര്‍ദേശിച്ചു. റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്ബ് …

Read More »

ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. 7-ാം ക്ലാസുകാരനായ ഗണേശാണ് മരണപ്പെട്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഗണേശെന്ന വിദ്യാര്‍ത്ഥിയെ മനോജ് എന്ന അദ്ധ്യാപകന്‍ പ്രത്യേകം വിളിച്ച്‌ അടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ അറിയിച്ചത്. നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാരകമായി അടിച്ചത്. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളര്‍ന്നുവീഴുകയായിരുന്നു. മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സലാസര്‍ പൊലീസ് …

Read More »

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യും. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. കഴിഞ്ഞ …

Read More »