Breaking News

Slider

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒരു ജില്ലയിൽ നാളെ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നാളെ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, …

Read More »

ഒരു ബെഞ്ചില്‍ ഒരു കുട്ടി,​ എല്‍ പിയില്‍ ഒരു ക്ലാസില്‍ 10 കുട്ടികള്‍,​ ഉച്ചഭക്ഷണം ഇല്ല; സ്കൂള്‍ തുറക്കുന്നതില്‍ മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സര്‍ക്കാര്‍ മാര്‍ഗരേഖ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,​പി തലം മുതല്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ വരെ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും. ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. …

Read More »

സംസ്ഥാനത്ത് കോവിഡ് കുറയുന്നു; ഇന്ന് കോവിഡ് 8,850 പേര്‍ക്ക്; 17,007 പേര്‍ക്ക് രോഗമുക്തി……

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 1134 തൃശൂര്‍ 1077 എറണാകുളം 920 കോഴിക്കോട് 892 മലപ്പുറം 747 കൊല്ലം 729 കണ്ണൂര്‍ 611 കോട്ടയം 591 പാലക്കാട് 552 ആലപ്പുഴ 525 പത്തനംതിട്ട 499 …

Read More »

കുപ്പിവെള്ളത്തിന്‍റെ ആവശ്യമില്ല;​ ജനുവരി ഒന്ന്​ മുതല്‍ കുപ്പിവെള്ളത്തിന്​ നിരോധനമേര്‍പ്പെടുത്തുന്നു സിക്കിം…

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍ക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന്​ പകരംപരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത്​ കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക …

Read More »

‘സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണം’; നിര്‍ദേശവുമായി വനിത കമ്മീഷന്‍

സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീദേവി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കൊലപ്പെടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം …

Read More »

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി….

കൊവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചുകൊണ്ട് ലാബ് ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന ലാബ് ഉടമകളുടെ വാദം അംഗീകരിച്ച കോടതി ലാബ് ഉടമകളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ലാബ് ഉടമകളുമായി …

Read More »

ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന് ലഹരി എത്തിച്ചു കൊടുത്തത് മലയാളി…

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. ആര്യന്റെ കസ്റ്റഡി നീട്ടി കിട്ടാനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അതെസമയം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒരു മലയാളിയും അറസ്റ്റിലായിട്ടുണ്ട്. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്നാണ് കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്‍സിബി കസ്റ്റഡിയിലാണ്. കൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്ക് …

Read More »

ഇടുക്കിയില്‍ ആറു വയസുകാരന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി….

ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്ബടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ …

Read More »

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായം…

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച നാല് കര്‍ഷകരുടേയും കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമേ പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷകരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സ‌ര്‍ക്കാര്‍ അറിയിച്ചു. …

Read More »

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവ്; അവസാന തീയതി ഒക്ടോബര്‍ 18…

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനിയര്‍ ( സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ കം സേഫ്റ്റി ) ക്ലാര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ കം കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.cochinport.gov.in

Read More »