വിവിധ ശില്പങ്ങള് നിര്‍മിച്ച് നല്കിയ വകയില്‍ മോന്സണ് മാവുങ്കല്‍ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശില്പി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശില്പിയാണ് പരാതിക്കാരന്. മോന്‍സണിന്റെ അമേരിക്കയിലെ ബന്ധുവഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് മോന്‍സണെ നേരില്‍ പോയി കണ്ടു. മാതാവ്, ശിവന് തുടങ്ങി മോന്‍സണിന്റെ ആവശ്യപ്രകാരം വിവിധ ശില്പങ്ങള് നിര്‍മിച്ച് നല്കി. ചെറുതും വലുതുമായ ശില്പങ്ങള് ഉണ്ടാക്കി നല്കി. പലതിനും മോന്സണ് പിന്നീട് പെയിന്റടിക്കുകയും മറ്റും ചെയ്തു. ഏഴ് …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 954 കേസുകള്‍; 325 പേർ അറസ്റ്റിൽ….
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 169, 20, 34 തിരുവനന്തപുരം റൂറല്‍ – 138, …
Read More »യുവാവുമായി സംസാരിച്ചതിന് വഴക്കുപറഞ്ഞു: 14-കാരിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി…
കട്ടപ്പന മേട്ടുക്കുഴയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിനിയായ 14 വയസ്സുകാരിയെയാണ് ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പനയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഏലത്തോട്ടത്തില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാളുമായി ഫോണില്‍ സംസാരിച്ചതിന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബുധനാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ഏലത്തോട്ടത്തിലെ …
Read More »തിരുവനന്തപുരം ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു….
തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കയ്യേറ്റം ചെയ്തതിന് ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാതെ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. സോണല്‍ ഓഫീസുകളില്‍ ജനങ്ങള്‍ അടച്ച നികുതി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് മേയര്‍ …
Read More »കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ മുതിര്‍ന്നവര്‍ ഇടപെട്ടു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നാവ് മുറിച്ചു..
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുര്‍ജ മേഖലയില്‍ 12 വയസുകാരന്റെ നാവ് അയല്‍വാസികള്‍ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ എതിരാളികള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഒരു ആണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും മറ്റൊരാള്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല.’ തന്റെ അയല്‍വാസികളായ കുല്‍ദീപ്, സച്ചിന് എന്നിവര്‍ സുഹൃത്തുക്കളോടൊപ്പം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാഗികമായി സംസാരശേഷി …
Read More »ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം അധ്യാപികമാര്‍ ഡാന്‍സ് ചെയ്തു; ‘സദാചാരവിരുദ്ധമെന്ന്’ വിദ്യാഭ്യാസവകുപ്പ്…
വൈറല്‍ വീഡിയോയിലൂടെ പ്രശസ്തരായ ആഗ്രയിലെ സ്കൂള്‍ അധ്യാപികമാര്‍ക്ക് അതേ വീഡിയോയിലൂടെ തന്നെ എട്ടിന്റെ ‘പണി’ കിട്ടിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാര്‍, ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ ‘സദാചാര വിരുദ്ധമായ …
Read More »തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി വിഷം കഴിച്ച നിലയില്‍…
തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്തൃസഹോദരന് സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടര്‍ന്ന് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിന് ലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
Read More »സ്കൂള്‍ ശുചീകരണം തുടങ്ങി, പ്രീ പ്രൈമറി സ്കൂളുകളില്‍ പ്രത്യേക മുന്നൊരുക്കം…
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തുടങ്ങി. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുന്നതിനൊപ്പം ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സ്കൂള്‍ കെട്ടിട ചുമരുകളിലും അടിത്തറകളിലും എവിടെയെങ്കിലും ദ്വാരങ്ങളുണ്ടെങ്കില്‍ അവ അടയ്ക്കാനും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് കുസുമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്കൂള്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്കി. പരീക്ഷയുള്ളതിനാല്‍ …
Read More »മൂന്നാര്‍ ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; ഗതാഗതം നിരോധിച്ചു…
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍-ദേവികുളം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു. ഞായറാഴ്ച രാത്രി 11.30 ഓടെ തുടങ്ങിയ മലയിടിച്ചില്‍ ചെറിയതോതില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ റോഡില്‍ താല്‍ക്കാലികമായി ഗതാഗതം നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ഉത്തരവിട്ടു. ഞായറാഴ്ച വൈകീട്ട് മഴ ശക്തമായതോടെ ബൈസന്‍വാലി റോഡിന്റെ 100 മീറ്റര്‍ മാറി രാത്രി വലിയ പാറക്കൂട്ടങ്ങള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ദേശീയപാതയിലും താഴെ പറമ്ബിലുമായി പാറയും മണ്ണും കൂടിക്കിടക്കുകയാണ്. ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ പതിവായ …
Read More »കേരളത്തിലെ സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍…
കോവിഡ് പ്രതിസന്ധിയില്‍ അടച്ച പൂട്ടിയ കേരളത്തിലെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോഗത്തില്‍ തിയറ്റര്‍ തുറക്കുന്നില് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ് ഉന്നയിക്കുന്നുണ്ട്. പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എസി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. പകുതി സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി …
Read More »