കേന്ദ്ര സര്‍ക്കാര്‍ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1.25 ലക്ഷം രൂപ വരെ പ്രതിമാസം കുടുംബ പെന്‍ഷന്‍ ലഭിക്കും. സര്‍ക്കാരിലെ പരമാവധി ശമ്ബളത്തിന്റെ 50 ശതമാനമാണ് പരമാവധി പെന്‍ഷന്‍ തുകയായി നല്‍കുന്നത്. പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേര്‍ഴ്സ് വെല്‍ഫെയര്‍ വകുപ്പ് പങ്കിട്ട വിശദാംശങ്ങള്‍ പ്രകാരം പ്രതിമാസം 1,25,000 രൂപയാണ് സര്‍ക്കാരിന് കീഴിലുള്ള പരമാവധി കുടുംബ പെന്‍ഷന്‍ തുക. ഇതോടൊപ്പം ആനുകാലിക ദുരിതാശ്വാസവും (ഡിആര്‍) കാലാകാലങ്ങളില്‍ അനുവദനീയമാണ്. അതിനാല്‍, യോഗ്യതയുള്ള ഒരാള്‍ക്ക് പ്രതിമാസം 1.25 ലക്ഷം …
Read More »പിങ്ക് പട്രോള്‍ പ്രോജക്റ്റ്: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു…
പുതുതായി രൂപം നല്‍കിയ പിങ്ക് പട്രോള്‍ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോള്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ …
Read More »ഇന്ത്യന്‍ ടീമിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മര്‍ദ്ദത്തില്‍. ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയാലും രോഗം സ്ഥിരീകരിച്ച താരങ്ങള്‍ ലങ്കയില്‍ തുടരും. ചഹലും കൃഷ്ണപ്പയും ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും അവസാനത്തെ രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിരുന്നില്ല. നേരത്തെ ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി20 …
Read More »രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; രണ്ടു സംസ്ഥാനങ്ങളിൽ തുറക്കില്ല..
രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയില്‍ മാത്രം 100 ശതമാനം …
Read More »സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം…
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 99.37 ആണ് വിജയശതമാനം. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ് (UMANG) ആപ്പ് വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്.എം.എസ് സംവിധാനത്തിലൂടെയും ഫലമറിയാം. 99.67 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 10, 12ാം …
Read More »സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. …
Read More »കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്…
കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ …
Read More »ഒരു കോടി രൂപ വരെ വായ്പ ; സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും…
കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് …
Read More »‘ഇത്തരം എസ്എംഎസ്, കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജാഗ്രത’; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വി…
കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വി. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നും വി പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോളുകള്‍ക്കോ, എസ്എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി …
Read More »കോവിഡ് കേസുകൾ കുത്തനെ കൂടി; മദ്യശാലകൾക്ക് പൂട്ട് വീണു…
കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി. ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. …
Read More »