Breaking News

Slider

സ്വര്‍ണവിലയില്‍ വൻ വർധനവ്; ഇന്ന് പവന് ഒറ്റടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിത് 320 രൂപയാണ്. ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. രണ്ടുദിവസംമുമ്ബ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു.

Read More »

ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതിയുമായി യുവതി രം​ഗത്ത്…

ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്‍റെ ഭാഗമാണ് ഈ ആശുപത്രി. ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട …

Read More »

ആശ്വാസ ​ദിനം; രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്….

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 1,20,529 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേര്‍ കൊവിഡ് രോഗമുക്തരായി. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

ഫേസ്ബുക് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച്‌ അനൂപ് മേനോന്‍…

രണ്ട് ദിവസം മുമ്ബാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, അടക്കം ഉള്ളവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ …

Read More »

28കാരിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ…

ഡെല്‍ഹിയില്‍ 28കാരിയായ യുവതിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡെല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം നടന്നത് . സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതെസമയം ആക്രണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പാര്‍ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

Read More »

കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്…

കാലവർഷം ആരംഭിച്ചതോടെ ഇന്നും നാളെയും (ജൂണ്‍ 04, 05) കേരള-കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്നും നാളെയും (ജൂണ്‍ 04, 05) കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ജൂണ്‍ എട്ടു വരെ തെക്ക്-പടിഞ്ഞാറന്‍ …

Read More »

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകം; കെ.സുരേന്ദ്രന്‍….

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്ബത്തിക പാക്കേജ് തന്നെയാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്. സാമ്ബത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്ബത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ …

Read More »

അമേരിക്കന്‍ മാതൃകയില്‍ വാക്സിന്‍ നിര്‍മാണം കേരളത്തില്‍; ആരോഗ്യരംഗത്ത് ലക്ഷ്യമിടുന്നത് വന്‍ കുതിപ്പ്…

രോഗപ്രതിരോധ വാക്സിന്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്സിന്‍ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന കമ്ബനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും. ഇതിനായി കമ്ബനികളുമായി ആശയവിനിമയം നടത്തും. പൊതുസൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ വാക്സിന്‍ കമ്ബനികള്‍ ഉല്‍പ്പാദന …

Read More »

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ ബന്ധുക്കള്‍ കൈയോടെ​ പൊക്കി; പിന്നീട് സംഭവിച്ചത്…

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയി​ല്‍ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ …

Read More »

രാജ്യത്ത് ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്; പ്രധാന ന​ഗരങ്ങളിലെ നിരക്കുകൾ അറിയാം…

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി.  പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ 94.86 രൂപയും, ഡീസല്‍ 90.27 രൂപയുമായി.  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും സ്ഥിരമായി ഉയരാന്‍ തുടങ്ങിയത്.

Read More »