മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി മടങ്ങിയെത്തിയ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസണ് ബിസിസിഐ അവസരം നൽകിയില്ല. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയദേവ് ഉനദ്ഘട്ട് ഏകദിന ടീമിൽ തിരിച്ചെത്തി. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഉനദ്ഘട്ട് അവസാനമായി ഏകദിനം കളിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ജസ്പ്രീത് ബുംറയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും നഷ്ടമാകും. കെ …
Read More »ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി വരുൺ തോമർ
കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയ്ക്കായി വരുൺ തോമർ വെങ്കല മെഡൽ നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് വരുൺ വെങ്കല മെഡൽ നേടിയത്. 250.6 പോയിന്‍റാണ് വരുൺ നേടിയത്. സ്ലൊവാക്യയുടെ യുറാജ് ടുസിന്‍സ്‌കിയാണ് സ്വർണം നേടിയത്. ഇറ്റലിയുടെ പൗലോ മോന വെള്ളി നേടി. യോഗ്യതാ റൗണ്ടിൽ 583 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് വരുൺ ഫൈനലിലേക്ക് …
Read More »സിസിഎൽ; തെലുങ്ക് വാരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി കേരള സ്ട്രൈക്കേഴ്സ്
റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് കനത്ത തോൽവി. തെലുങ്ക് വാരിയേഴ്സിനോട് 64 റൺസിനാണ് പരാജയപ്പെട്ടത്. പുതുക്കിയ രൂപത്തിലാണ് സിസിഎൽ മത്സരം. ടീമുകൾക്ക് 10 ഓവർ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ലഭിക്കുക. ഇത്തരത്തിലുള്ള രണ്ട് സ്പെല്ലുകളിൽ അർധസെഞ്ചുറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലാണ് കേരള ടീമിനെ വൻ തോൽവിയിലേക്ക് നയിച്ചത്. തെലുങ്ക് താരങ്ങൾ നന്നായി ബാറ്റ് ചെയ്ത പിച്ചിൽ രാജീവ് പിള്ള …
Read More »അപൂര്‍വ നേട്ടവുമായി ജഡേജ; അനില്‍ കുംബ്ലെയുടെ റെക്കോർഡിനൊപ്പം
ഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കൈവരിച്ചത് അപൂർവ നേട്ടം. രണ്ടാം ഇന്നിങ്സിൽ ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് പരമ്പര നേടി. ജഡേജ നേടിയ ഏഴ് വിക്കറ്റുകളിൽ അഞ്ചെണ്ണവും ക്ലീൻ ബൗള്‍ഡായിരുന്നു. ഇതോടെ ഒരു ഇന്നിങ്സിൽ അഞ്ച് കളിക്കാരെ ക്ലീൻ ബൗള്‍ഡാക്കിയ അനിൽ കുംബ്ലെയുടെ റെക്കോഡിനൊപ്പം ജഡേജ എത്തി. 21 വർഷങ്ങൾക്ക് ശേഷമാണ് ഒരു സ്പിന്നർ ടെസ്റ്റ് ക്രിക്കറ്റിൽ …
Read More »ഋഷഭ് രാജ്യത്തിൻ്റെ അഭിമാനം: ബോളിവുഡ് താരം ഉർവശി റൗട്ടേല
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്‍റെ അഭിമാനമാണെന്ന് ബോളിവുഡ് താരം ഉർവശി റൗട്ടേല. പന്തിന്‍റെ പരിക്ക് മാറുന്നതിനായി തന്‍റെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് നടി ഋഷഭ് പന്തിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ഋഷഭ് പന്ത്. സാവധാനം നടക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ …
Read More »സിസിഎൽ; ഉണ്ണി മുകുന്ദന്‍ നയിക്കും, കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേർസിനെതിരെ
റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ കേരള സ്ട്രൈക്കേഴ്സിൻ്റെ ആദ്യ മത്സരം ആരംഭിച്ചു. റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സാണ് എതിരാളികൾ. എന്നാൽ ടീമിന്‍റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ല. പകരം ഉണ്ണി മുകുന്ദൻ സ്റ്റാൻഡിങ് ക്യാപ്റ്റനായി ടീമിനെ നയിക്കും. ടീമിന് പിന്തുണ അഭ്യർത്ഥിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി 3 കേരള സ്ട്രൈക്കേഴ്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്ദ്രജിത്ത് …
Read More »വീണ്ടും ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തി; ഇന്ത്യക്ക് ആവേശജയം
ന്യൂഡല്‍ഹി: ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 113 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 7 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശ്ശില്പി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
Read More »രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക് സ്വന്തം; ബംഗാളിനെ വീഴ്ത്തിയത് 9 വിക്കറ്റിന്
കൊല്‍ക്കത്ത: രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടാണ് കളിയിലെ താരം. ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 174 റൺസിൽ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബംഗാളിന് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു …
Read More »മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഖത്തറും
ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം നേടാൻ ഖത്തറും രംഗത്ത്. രാജകുടുംബാംഗവും ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാനുമായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയാണ് ക്ലബ് ഏറ്റെടുക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചത്. നയൻ ടു എന്ന ഫൗണ്ടേഷന്‍റെ പേരിലാണ് ഇത്. കടങ്ങൾ വീട്ടുമെന്നും കളിക്കളത്തിലും പുറത്തും ഒരു പുതിയ ജീവൻ നല്കി ക്ലബ്ബിനെ അതിന്‍റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ …
Read More »വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് ജയം, ഇന്ത്യക്ക് 11 റൺസിന് തോൽവി
പോർട്ട് എലിസബത്ത്: വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയെ 11 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിനു 140 റൺസ് മാത്രമാണ് നേടിയത്. ഇതോടെ തിങ്കളാഴ്ച അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സെമി ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് നിർണായകമാകും. ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി. സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് …
Read More »