രണ്ടാം വരവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നല്കിയ താലിബാന് ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാന് ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നല്കാന് മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സെക്കണ്ടറി സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാല്‍ ഈ ഉത്തരവില്‍ ആണ്‍കുട്ടികള്‍ ഹാജരാവുന്നതിനെ കുറിച്ച് മാത്രമാണ് വിശദീകരിക്കുന്നത്. …
Read More »