ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY