പെരുവന്താനം മരുതുംമൂട് ആലപ്പാട് ലിന്സെന്റ മരണത്തില്‍ ഉറ്റസുഹൃത്ത് അജോ അറസ്റ്റിലായതോടെ നാട്ടുകാര്‍ക്ക് അമ്ബരപ്പ്. ശനിയാഴ്ചയാണ് ഉളി കൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവറായിരുന്ന ലിന്സന് (34) മരണപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ െകാലപാതകമാണെന്നും പിന്നില്‍ സുഹൃത്തായ അജോയാണെന്നും കണ്ടെത്തി. കൊല്ലപ്പെട്ട ലിന്‍സണും കൊല നടത്തിയ അജോയും ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അജോയുടെ വര്‍ക്ക്ഷോപ്പില്‍ ഇരുവരും മിക്കപ്പോഴും ഒത്തുകൂടിയിരുന്നു. കൊല നടന്ന ദിവസവും ഇവിടെ ഒത്തുചേര്‍ന്നു. സ്നേഹത്തോടെ തുടങ്ങിയെങ്കിലും ഒടുവില്‍ പിണങ്ങി. ഇതോടെ …
Read More »ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ‘ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍’. പിണറായി വിജയൻറെ ഫേസ്ബുക് …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത . 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില സന്ദര്‍ഭങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Read More »കോവിഡില്‍ കേരള മാതൃക തെറ്റാണെങ്കില്‍ ഏതു മാതൃക സ്വീകരിക്കണം? പ്രതിരോധവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. മൃതദേഹങ്ങള്‍ …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ …
Read More »കോവിഡ് വാക്സിന് പരീക്ഷിണത്തിന് കേരളവും; പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകൾ….
രാജ്യത്തെ കോവിഡ് വാക്സിന് പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്സിന് പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനം കോവിഡ് വാക്സിന് ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Read More »സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത കേസുകള്‍…
സംസ്ഥാനത്ത് ഇന്ന്885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 724 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഉറവിടം അറിയാത്ത 54 കേസുകളും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം …
Read More »സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…
സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …
Read More »സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി…
സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതുഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും …
Read More »കൊവിഡ് മൂന്നാം ഘട്ടം അപകടകരം; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. അതീവ ജാഗ്രത വേണം..
കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, …
Read More »