നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജഡ്ജിയ്ക്ക് തുടരാന്‍ താല്പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസില്‍ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY