നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നീറ്റ്) പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ്വാരി കുമാരി എന്ന പതിനെട്ടുകാരിയും, പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേഷന് യൂണിറ്റിന്റെ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍ രാം സിംഗ് എന്നിവരുള്‍പ്പെടുന്ന എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദിനേശ്വാരിയുടെ അമ്മാവനായ മുഖേഷും അറസ്റ്റിലായിട്ടുണ്ടെന്ന് ഡിസിപി റിച്ച ടോമര്‍ പറഞ്ഞു. …
Read More »നീറ്റ് പേടി; തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ….
നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്ബ് സേലത്തും ഇതേ കാരണത്താല്‍ മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
Read More »നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വിതരണം തുടങ്ങി; പരീക്ഷ ഞായറാഴ്ച നടക്കും..
നീറ്റ് യു ജി സി പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും.വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. neet(dot)nta(dot)nic(dot)in വഴി അപേക്ഷ നമ്ബറും ജനനത്തീയതിയും നല്കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക. 202 നഗരകേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ ഉത്തരം രേഖപ്പെടുത്തുന്നത് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള മാതൃക ഒ എം ആര് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ …
Read More »