മീന ദുരൈരാജ് എന്ന നടി മീനയ്ക്ക് ഇന്ന് പിറന്നാള്‍. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടര്‍ന്ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങളിലും താരം അഭിനയിച്ചു. ഷൈലോക്ക് എന്ന ചിത്രത്തില്‍ താരം മികച്ച അഭിനയം കാഴ്ച വക്കുകയും ചെയ്തു. ചെന്നൈയിലാണ് മീന ജനിച്ചത്. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് …
Read More »മുക്കാംപുഴയില് ജീപ്പ് കാട്ടിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്…
ആനമല റോഡില്‍ വാച്ച്മരം മുക്കാംപുഴ ഭാഗത്ത് വൈദ്യുതിക്കാലില്‍ ഇടിച്ച ജീപ്പ് കാട്ടിലേക്ക് ഇടിച്ചിറങ്ങി ഒരാള്‍ക്ക് പരിക്കേറ്റു. മലക്കപ്പാറയില്‍നിന്ന് തിരിച്ചുവരികയായിരുന്ന ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് സ്വദേശി ഹസന്‍കോയയുടെ മകന് യാസിനാണ് (19) പരിക്കേറ്റത്. ഇദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീപ്പിടിച്ച് ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ലൈനിന്റെ വൈദ്യുതിക്കാലൊടിഞ്ഞു. തൂണിലിടിച്ച ശേഷം 25 മീറ്ററിലേറെ ദൂരത്തില്‍ കാട്ടിലേക്ക് കയറിയാണ് ജീപ്പ് നിന്നത്. പൊകലപ്പാറയില്‍ ജോലിയിലുണ്ടായിരുന്ന …
Read More »തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരികെ നല്കിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്…
പിടികൂടിയ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ സജി അലക്സാണ്ടര്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസില്‍ ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്പന്നങ്ങള്ക്ക് പകരം മറ്റ് …
Read More »ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍….
എട്ടുവര്‍ഷം മുമ്ബ് കഞ്ചാവ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്(45)കായംകുളത്ത് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിെന്റയും സംഘത്തിെന്റയും പിടിയിലായത്. കാസര്‍ക്കോട്ട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2013 ജൂണ്‍ എട്ടിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. അനസ് ജയിലിലാണ്.
Read More »രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുത്, സല്യൂട്ട് പൂര്‍ണമായും നിര്‍ത്തണം- സുരേഷ് ഗോപി….
ഒല്ലൂര്‍ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ്ഗോപി. പൊലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആര്‍ക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ടിന്റെ കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് പാടില്ല. സല്യൂട്ട് പൂര്‍ണമായും നിര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ പൊലീസ് അസോസിയേഷന് നിലനില്‍പ്പില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പൊലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അസോസിയേഷന് ഇടപെടേണ്ടത്. എം.പിക്ക് സല്യൂട്ട് തരണമെന്ന് പ്രോട്ടോക്കോളില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ …
Read More »സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു…
സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം . കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു 79 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ട്ടി അംഗമായി. വിദ്യാര്‍ത്ഥി …
Read More »‘ജോജി’ സ്വീഡിഷ് അന്താരാഷ്ട ചലച്ചിത്ര മേളയിലേക്ക്; പങ്കുവെച്ച് ഫഹദ് ഫാസില്‍…..
ഫഹദ് ഫാസില്‍-ദിലീഷ് പോത്തന് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ചിത്രത്തിന് വന്‍ സ്വീകര്യതയായിരുന്നു ലഭ്യച്ചിരുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായന് ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വില്യം ഷേക്സ്പിയറുടെ മാക്ബത്ത് എന്ന വിഖ്യാത നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള …
Read More »ആറുമാസം ജോലിക്ക് പോകാതെ ഗെയിം കളി; ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി….
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി. ഈറോഡ് പൂന്തുറ സ്വദേശിയായ ശ്രീറാമാണ് മരിച്ചത്. 22വയസുകാരനായ ശ്രീറാം പെയിന്റിങ് തൊഴിലാളി ആയിരുന്നു . ആറ് മാസമായി ജോലിക്ക് പോലും പോകാതെ ശ്രീറാം മൊബൈല്‍ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്ടമായതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. …
Read More »കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്, കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി സിഡ്നി….
അണുബാധയുടെ എണ്ണം സ്ഥിരപ്പെടുകയും വാക്സിനേഷന് നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ സിഡ്നി അധികൃതര്‍ ബുധനാഴ്ച കൊറോണ വൈറസ് ഹോട്ട്പോട്ടുകള്‍ക്കുള്ള കര്‍ഫ്യൂ നീക്കാന്‍ നീക്കം നടത്തി. ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായി സംസ്ഥാന അധികൃതര്‍ പ്രഖ്യാപിച്ചു. വൈറസ് ഹോട്ട്സ്പോട്ടുകള്‍ക്കുള്ള രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ബുധനാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന് പറഞ്ഞു. പകര്‍ച്ചവ്യാധി …
Read More »ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….
തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.
Read More »