ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്ബാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാംതവണയാണു കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ 10നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന. വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താല്‍ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ …
Read More »