Breaking News

‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !!

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ചിത്രം മാർച്ച് 26 ന് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത് .

എന്തുകൊണ്ട് കുഞ്ഞാലിമരക്കാർ ?? എന്ന പലരുടേയും ചോദ്യത്തിനുള്ള വിശദീകരണവുമായി സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയദര്‍ശന്‍റെ വാക്കുകള്‍;

‘മഹാത്മാഗാന്ധി, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, ശിവജി മഹാരാജ്, വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍.

അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാന്‍ പറയുന്നതു ആ കുഞ്ഞാലിമരക്കാരുടെ കഥയാണ്.’ പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യയില്‍

നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കലി ബ്രില്ലിയൻറ് ആയ ചിത്രമായിരിക്കും മരക്കാര്‍ എന്നും പ്രിയദര്‍ശന്‍ നേരത്തെ വാധമുന്നയിച്ചിരുന്നു.

ചിത്രത്തിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ്, തമിഴ് നടൻ പ്രഭു, അർജ്ജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി ഒരു വൻ താരനിരയാണ് അണിനിരക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …