Breaking News

സിനിമയില്‍ വില്ലന്‍; പക്ഷേ ഈ വില്ലന്‍ ദിവസവും സഹായിക്കുന്നത് 10000 കുടുംബങ്ങളെ…

ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്.

ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..!

പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച്‌ സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് വന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളാണ് ജഗപതി ബാബു.

25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു, കൂടാതെ മൂന്ന് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഏഴ് നന്ദി പുരസ്കാരങ്ങളും അദ്ദേഹം നേടി.
പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അദ്ദേഹം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഡാഡി ഗിരിജ എന്ന വില്ലനെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …