Breaking News

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ 84…

ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിഡസ് കാഡിലയാണ് പരീക്ഷണം ആരംഭിച്ചത്. കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്.

ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച്‌ മാസം ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്.

84 ദിവസത്തിനുള്ളില്‍ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട പരീക്ഷണത്തിനും 84 ദിവസം വേണ്ടിവരും. ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സ്ഥാപനമാണ് കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുന്നത്. നേരത്തേ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോട്ടെക്കും പരീക്ഷണം ആരംഭിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …