Breaking News

‘എന്തുകൊണ്ട്​ അമിത്​ ഷാ ചികിത്സക്ക്​ എയിംസ്​ തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..

കോവിഡ്​ ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന ​കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരി​​ന്‍റെ വിമർശനം.

‘എന്തുകൊണ്ട്​​​ നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ്​ തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്​ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്​ഭുതപ്പെടുന്നു​.

ഭരണവർഗം പൊതുസ്​ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്​റു എയിംസ്​ മാതൃകക്ക്​ മുന്നിൽ നിൽക്കുന്ന ചിത്രം റീട്വീറ്റ്​ ചെയ്യുകയായിരുന്നു എം.പി. ഞായറാഴ്​ചയാണ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

മറ്റു ആരോഗ്യ പ്രശ്​നങ്ങൾ ഇദ്ദേഹം നേരിടുന്നതിനാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്ന്​ ഡോക്​ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന്​ 55കാരനായ ഇദ്ദേഹം ഡൽഹിയിലെ തൊട്ടടുത്ത നഗരമായ ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ​പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്കും മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചതോടെ

യെദ്യൂരപ്പ ബംഗളൂരുവിലെയും ചൗഹാൻ ഭോപാലിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.

രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തേണ്ടവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനെതിരെ വൻവിമർശനം ഉയർന്നിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …