Breaking News

നിരത്തുകളെ സ്മാർട്ട് ആക്കാൻ ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ ‘നീം ജി’

കേരളത്തിലെ ഓട്ടോകളുടെ രൂപം മാറുന്നു. കേരളത്തിന്റെ ഓട്ടോ വിപണിക്കു കരുത്തേകാൻ ഇനി ഇലക്‌ട്രിക് ഓട്ടോകളും എത്തുന്നു. നീം-ജി എന്ന പേരിൽ വിപണിയിലെത്തുന്ന ഇലക്‌ട്രിക് ഓട്ടോകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്.

നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഓട്ടോകളുടെ നിർമാണത്തിനുള്ള കേന്ദ്രനുമതി ഈ വര്ഷം പകുതിയോടെ ആണ് കെ.എ.എല്‍നു ലഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് നീം-ജി എന്ന പേരിൽ ഇലക്ട്രിക്ക് ഓട്ടോകൾ നിർമിക്കാൻ അനുമതി ലഭിക്കുന്നത്.

വില്പനക്കായുള്ള ഓട്ടോകളുടെ നിർമാണം ജൂലൈ മുതൽ തന്നെ ആരംഭിച്ചിരുന്നു. നിർമാണാവശ്യത്തിനുള്ള പാർട്സുകളെല്ലാം ഇന്ത്യയിൽ തന്നെ ആണ് നിർമിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത് 15 ഓളം ഇലക്‌ട്രിക് ഓട്ടോകളാണ്.

2.8 ലക്ഷം രൂപയാണ് നീം-ജിയുടെ വില. നിലവിൽ ഉള്ള ഓട്ടോകളോട് രൂപ സാദൃശ്യം ഉണ്ടെങ്കിലും ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് ഇതിന്റെ പ്രത്യേകത.

മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം എന്നതും ഇതിന്റെ മറ്റൊരു ആകർഷണം ആണ്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചിലവുള്ളത്.

സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച്‌ ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന തരത്തിൽ ആണ് രൂപ കല്പന ചെയ്തിരിക്കുന്നത്. മറ്റു ഓട്ടോകളെ പോലെ കുലുക്കവും കുറവാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത് ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പോലുള്ള കാര്‍ബണ്‍ മലിനീകരണതോത് കുറവായിരിക്കും.

About NEWS22 EDITOR

Check Also

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 …