ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഷെയ്നെതിരെ വീണ്ടും നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
നാല് സിനിമകള്‍ക്കായി ഷെയ്ന്‍ നിഗത്തിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്.
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അടക്കം നാല് നിര്‍മ്മാതാക്കളാണ് തുക തിരികെ ആവശ്യപ്പെട്ടതും തങ്ങളുടെ ചിത്രത്തില്‍ നിന്നും ഷെയ്‌നെ ഒഴിവാക്കിയതെന്നും വ്യക്തമാക്കുന്നത്.
അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഷെയ്ന്‍ നിഗം പുതിയ കത്തയച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് ഷെയ്ന്‍ പറയുന്നത്.