വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്ബതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പേലീസുകാര്‍ പരാതി അവഗണിക്കുകയായിരുന്നു. പിന്നിട് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ജാതനായ ഒരാള്‍ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് നിന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്.
കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം.