Breaking News

റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി; ഡിസംബറില്‍ മാത്രം നേടിയത്…

നഷ്ടത്തിലാണെങ്കിലും ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി.

2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ല്‍ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ല്‍ 2272 കോടി രൂപയായി.

16ാം തീയതി നേടിയ 7 കോടി 91 ലക്ഷം രൂപയാണ് കഴിഞ്ഞമാസത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ദിവസം. 23 ാം തീയതി 7 കോടി 86 ലക്ഷം രൂപയും, ഒന്‍പതാം തീയതി ഏഴ് കോടി 72 ലക്ഷം രൂപയും കളക്ഷന്‍ ലഭിച്ചു.

4 കോടി 91 ലക്ഷം രൂപയാണ് 17ാം തീയതിയിലെ വരുമാനം. റൂട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ 30 ശതമാനത്തോളം സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് 213 കോടി രൂപയുടെ നേട്ടത്തിലേക്ക് കെഎസ്‌ആര്‍ടിസി ഓടി കയറിയത്.

എന്നാല്‍, ശബരിമല സീസണ്‍ ഈ വരുമാനത്തിന് വലിയൊരു ഘടകമാണ്. സ്‌പെയര്‍ പാര്‍ട്‌സും ടയറും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരത്തിലേറെ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. നിലവില്‍, ലോ ഫ്‌ളോറുകള്‍ ഉള്‍പ്പെടെ 6,300 ബസുകളാണ് കെഎസ്‌ആര്‍ടിസിക്കുള്ളത്. ഇവയില്‍ 2000ത്തോളം സര്‍വീസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …