പേരൂര്‍ക്കടയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ പോലീസുകാരന് അഞ്ച് വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 മാര്‍ച്ചിലാണ് ഇയാളെ പോക്സോ കുറ്റം ചുമത്തി പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്.
ചൂഷണത്തിനിരയായ പെണ്‍കുട്ടിയും ഇയാളും പോലീസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികള്‍ നല്കി പ്രലോഭിപിച്ച് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
ബസില്‍വച്ചും പോലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്ത്. തുടര്‍ന്ന് സ്കൂളില്‍ നടത്തിയ കൗണ്സിലിഗിലും കുട്ടി വിവരം അധ്യാപകരോടും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.